ഇന്നത്തെ ചിന്താ വിഷയം : ഭാഷ
നവംബര്‍ ആദ്യവാരം കേരള സര്‍ക്കാര്‍ ഭരണ ഭാഷാ വാരാഘോഷം നടത്തുന്നു. മലയാളത്തെ മറക്കുന്ന മലയാളികളെ സ്വന്തം ഭാഷ ഓര്‍മിപ്പിക്കാന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ച ഒറ്റമൂലിക്കഷായ പരിപാടി. കുറച്ചു വൈകിയാണെങ്കിലും ഒരു മലയാളം ബ്ലോഗ് എന്ന നിലയില്‍ ഈ പദ്ധതിയില്‍ ഞങ്ങളും പങ്കാളികളാകുന്നു. താഴെ കുറച്ച് ഇംഗ്ലീഷ് വാക്കുകളും അതിന്‍റെ മലയാള പദങ്ങളും കൊടുക്കുന്നു.
Office - കാര്യാലയം
Branch - ശാഖ
Permission - അനുവാദം
Support - പിന്താങ്ങുക
Speed - ത്വരിതം/വേഗത
Laugh - സ്മിതം/ചിരി
Chair - നാല്‍ക്കാലി/കസേര
Jealousy - അസൂയ/കുശുമ്പ്
Gratitude - കൃതജ്ഞത
ഇങ്ങനെ കഷ്ട്ടപ്പെട്ടു സര്‍ക്കാര്‍ മലയാളം അടിച്ചേല്‍പ്പിക്കുന്നതിനു കാരണം മലയാളികള്‍ ഇംഗ്ലീഷ് അധികം ഉപയോഗിക്കുന്നു എന്നതാണ്. ഇനിയിപ്പോള്‍ മലയാളികള്‍ ദിവസവും ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ ശരിയായ രീതിയിലാണോ ഇത് ഉച്ഛരിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാര്‍ ഏറ്റവും എളുപ്പത്തില്‍ ഒരു മലയാളിയെ തിരിച്ചറിയുന്നത് അയാളുടെ സംസാരരീതിയില്‍തന്നെ. അതായത് ഇംഗ്ലീഷ് പ്രയോഗിക്കുന്ന രീതി ദേ ഇങ്ങനെയാണ്.
AUTO, CALL, OFFICE, SOLVE
ഇതുപോലുള്ള പദങ്ങള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ത്തന്നെ മലയാളിയെ പ്രത്യേകം തിരിച്ചറിയാം എന്നാണു പറയുന്നത്. മാത്രമല്ല ഇവിടെ നമ്മുടെ ഉച്ഛാരണവും തെറ്റാണ് എന്നും അവര്‍ വാദിക്കുന്നു.
'ഓ' പ്രിയം കുറച്ചു കൂടുതല്‍ ആണെന്ന് ഇവര്‍ പറയുന്നു.
'ഓ' പ്രിയം കുറച്ചു കൂടുതല്‍ ആണെന്ന് ഇവര്‍ പറയുന്നു.
Auto - ഓട്ടോ ശരിക്കും അത് ആട്ടോ ആണോ?
Office - ഓഫീസ് ശരിക്കും ആഫീസ് ആണോ?
Call - കോള്‍ ശരിക്കും കാള്‍ ആണോ?
Solve - ഇത് ശരിക്കും സാള്‍വ് ആണോ?
Body - ഇത് ശരിക്കും ബാഡി ആണോ?
ഈ അന്യ സംസ്ഥാനക്കാര്‍ എന്ന് പറഞ്ഞത് വേറെ ആരെയും അല്ല കേട്ടോ പ്രത്യേകിച്ച് നമ്മുടെ തമിഴ് തെലുങ്ക് അണ്ണന്മാരെ തന്നെ. ഇവര്‍ പറയുന്നത് ശരിവയ്ക്കുന്ന രീതിയില്‍ കുറച്ചു മലയാളികളും ചില സ്ഥലത്ത് ആട്ടോ, ആഫീസ് എന്നൊക്കെ എഴുതിക്കാണുന്നു.
തുടരും...
This comment has been removed by the author.
ReplyDelete