Pages

Tuesday, February 28, 2012

ഹര്‍ത്താല്‍ അറിയാത്ത വിവരദോഷികള്‍ !!!!

കേരളത്തെ കണ്ടു പഠിക്ക് അന്യ സംസ്ഥാനക്കാരയ  വിവരദോഷികളെ. എത്ര ഹര്‍ത്താല്‍ നമ്മള്‍ കണ്ടു ഇന്നലെ കൂടി ചില ജില്ലയില്‍ ഹര്‍ത്താല്‍ ഉണ്ടായിരുന്നു അപ്പോള്‍ പിന്നെ അനുഭവം ഉള്ള ആളുകള്‍ പറയുമ്പോള്‍ മനസിലാക്കണം അല്ല പിന്നെ. 

ജയ് കേരള !!!! ജയ് ഹര്‍ത്താല്‍ !!!Wednesday, February 22, 2012

അളിയാ ഞാന്‍ ദുബായിയിലുണ്ട് !!!

നാട്ടിലെ ഒരു വളരെ അടുത്ത സുഹൃത്തും സ്കൂള്‍ മേറ്റുമായ ശ്രീഹരി അങ്ങ് ഒമാനില്‍ ആണ്. ജോലി ആവശ്യത്തിനായി  2 മാസത്തില്‍ ഒരിക്കല്‍  ദുബായിയില്‍ വന്നു പോകാറുള്ള അവനെ ഇതുവരെ ഞാന്‍ കണ്ടു സംസാരിച്ചിട്ടില്ല ഒരു കാപ്പി വാങ്ങി കൊടുത്തിട്ടില്ല  എന്നുള്ള ഒരു ചിന്ത മനസ്സില്‍ തോന്നി തുടങ്ങിട്ട് കാലം കുറെയായി. അടുത്ത പ്രാവശ്യ അവന്‍ വരുമ്പോള്‍ എന്തായാലും കണ്ടിട്ടുതന്നെ അടുത്ത ജോലി എന്നു ഉറപ്പിച്ചു. 2 ദിവസങ്ങള്‍ക്ക് ശേഷം ദേ നാട്ടിലെ മറ്റൊരു അടുത്ത സുഹൃത്തും ശ്രീഹരിയുടെ സഹോദരനുമായ സുഭാഷിന്‍റെ ഒരു Gmail  മെസ്സേജ് ഇങ്ങനെ "Sreehari in dubai now he lost his mobile contacts so please call him right now !!!". അളിയാ മനസ്സില്‍ ഒരു ലഡു പൊട്ടി തേടിയ വള്ളി കാലില്‍ ചുറ്റി :P ഉടനെ ശ്രീഹരിയുടെ നമ്പറില്‍ വിളിച്ചു.

 'എടാ നീ എവിടാ' .

'അളിയാ ഞാന്‍ ദുബായിയിലുണ്ട്'

'ഇത്തവണ എത്രനാള്‍  ഉണ്ടാകും . പെട്ടെന്ന് പോകുമോ.'

'2 ദിവസം ഉണ്ട് '

'ഒക്കെ എന്നാല്‍ നമുക്ക് നാളെ കാണാം'.

ഉച്ചയ്ക്ക് 2 മണി 'ബുര്‍ജ്മാന്‍ മാള്‍' 

ഒക്കെ കാണാം.

അങ്ങനെ സമയം സ്ഥലം പറഞ്ഞു ഉറപ്പിച്ചു. മനസ്സില്‍ സുഭാഷിന് ഒരു നന്ദിയും പറഞ്ഞു. ശ്രീഹരി വന്ന കാര്യം എന്നെ അറിയിച്ചല്ലോ 'നന്ദി മച്ചാ നന്ദി' . 

ദിവസം 2 

സമയം 2 PM 

ഞാന്‍ വീണ്ടും വിളിച്ചു ശ്രീഹരിയെ 

'എന്തായി കാര്യങ്ങള്‍'

'ഞാന്‍ ഇപ്പോള്‍ ദേര ഉണ്ട്. 20 മിനുട്ടില്‍ ഖാലിദ്‌ ബിന്‍ വലീദ്{ബുര്‍ജ്മന്‍ മാള്‍]]]]}  എത്തും അവിടെ എത്തി വിളിക്കാം'

'ഞാന്‍ ബുര്‍ജ്മന്‍ മാള്‍ ഉണ്ടാകും' ഞാന്‍ പറഞ്ഞു.

അവന്‍ വരും മുന്നേ ഞാന്‍ അവിടെ എത്തണം അവനെ  വെയിറ്റ് ചെയ്യിക്കുന്നത് ശരിയല്ല.അങ്ങനെ 2.15 ബുര്‍ജ്മന്‍ മാള്‍ എത്തി.

2 വര്‍ഷത്തിനു ശേഷം അങ്ങനെ ശ്രീഹരിയെ കാണുന്നു .

കുറച്ചു നേരം മാളിലെ സോഫയില്‍ ഇരുന്നു സംസാരിച്ചു. 

'ശ്രീഹരി ഒരു കോഫി കുടിച്ചാലോ' 

'വേണ്ട എനിക്ക് ഇപ്പോള്‍ ഒന്നും വേണ്ട' അവന്‍ വിനയത്തോടെ പറഞ്ഞു. 

എങ്കിലും ഞാന്‍ മനസ്സില്‍ കരുതിയതല്ലേ അവനെ നിര്‍ബന്ധിച്ചു. അടുത്തുണ്ടായിരുന്ന 'STARDUCKS Coffee Shop' ല്‍ വിളിച്ചു കൊണ്ട് പോയി.

'എന്തുവേണം'

'ഒന്നും വേണ്ട ഇവിടെ നിന്നും കോഫി കുടിച്ച  ശരിയാവില്ല'. ഇതുപോലെയുള്ള ദുശീലം വേണ്ട. നമുക്ക് പോകാം. 

'അതെന്താ ശരിയാവാതെ' 

ഷോപ്പില്‍  നിന്ന ഫിലിപീനോ പെണ്ണ് മെനുവില്‍ ഉള്ള എന്തൊക്കെയോ പേരുകള്‍ പറഞ്ഞു. മാസത്തില്‍ 4 സിനിമ കാണാന്‍ പോകാറുണ്ട് എന്നലാതെ ഇമ്മാതിരി കോഫി ഷോപ്പില്‍ പോയി വല്ലതും കഴിച്ചു ശീലം ഇല്ലാത്ത എനിക്ക് ഈ പറഞ്ഞ സാധനത്തിന്‍റെ ഒരു പേരും അത്ര അങ്ങ് പിടിയില്ല. അതുകൊണ്ടുതന്നെ മെനുവില്‍ ഉള്ള ഒരു സാധനം കണ്ണടച്ച് കറക്കി കുത്തി ഓര്‍ഡര്‍ കൊടുത്തു.

'താങ്ക് യു സാര്‍ . സിക്ക്സ്ടി ദിര്‍ഹം.

എന്‍റെ അമ്മോ ഒന്ന് ഞെട്ടി. പണി പാളിയല്ലോ മച്ചാ കൈയില്‍ ഉണ്ടായിരുന്ന കറന്‍സി 100 ദിര്‍ഹം  ഷോപ്പിലെ പെണ്ണിന് കൊടുത്തു കൊണ്ട് ശ്രീഹരിയെ നോക്കി.കുറച്ചു അകലെയായി നിന്നും അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

'ഞാന്‍ അപ്പഴേ പറഞ്ഞതല്ലേ ഇമ്മാതിരി സ്ഥലത്ത് നിന്നും ഇതൊക്കെ കുടിച്ച ശരിയാവില്ല എന്ന്'

ബാക്കി ദിര്‍ഹം വാങ്ങി കൈയില്‍ വച്ച് ഓര്‍ഡര്‍ ചെയ്ത ആ സാധനം വരാന്‍ നമ്മള്‍ രണ്ടുപേരും ഷോപ്പിലെ കസേരയില്‍ ഇരുന്നു.10 മിനിറ്റ് കഴിഞ്ഞു സാധനം കിട്ടി.

'കാരമേല്‍ ഫ്രാപ്‌ '  + കാരമേല്‍ Drzl + ചോക് Drzl .....bla bla ......
ഫ്രിഡ്ജില്‍ വച്ച കാപ്പി+ഐസ് ക്രീം കുറച്ചു   2 cup  :P ..... 800 രൂപ :P 

.
.
.
.
.
.
.
.
UP സ്കൂളില്‍ കൂടെ പഠിച്ച  ക്ലാസ്സ്‌ മേറ്റ്‌ അരുണ്‍ വന്നിടുണ്ട് സൌദിയില്‍ നിന്നും [15 വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടതാ അവനെ]അപ്പോള്‍ പിന്നെ അവനെ കാര്യമായിട്ട് തന്നെ കാപ്പി കുടിപ്പിക്കണം .ഫോണ്‍ എടുത്തു  വിനോദിനെ വിളിച്ചു.

'മച്ചാ ഒരു 200 ദിര്‍ഹം കടം വേണം' . 

Monday, February 20, 2012

മലയാളത്തിലും 'Dirty Pictures' 


രതിനിര്‍വേദം, ചട്ടക്കാരി, രാസലീല, ഇണ, നിദ്ര, അവളുടെ രാവുകള്‍  70തുകളിലും  80തുകളിലും മലയാളത്തില്‍ ഇത്തരം  കുറെ പടങ്ങള്‍ ഇറങ്ങി. എല്ലാം അവാര്‍ഡുകളും കാശും വാരി എന്നത് ശരിതന്നെ. എങ്കിലും മലയാളസിനിമ എന്നാല്‍ ഇത്തരം പടങ്ങളാണെന്ന് മറ്റു ഭാഷ ചിത്രങ്ങളില്‍ അന്ന് മുദ്ര പതിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും അതെ പഴയ പടങ്ങള്‍ ഇങ്ങനെ കൂട്ടത്തോടെ പുനര്‍ജനിപ്പിക്കേണ്ട  കാര്യമുണ്ടോ ??? 

Wednesday, February 15, 2012

ലഡ്ഡു പൊട്ടിക്കുന്ന സ്വാമികള്‍ !!!

മതത്തെ മലിനമാക്കുന്ന കള്ളസ്വാമികള്‍...
വീണ്ടും വീണ്ടും ഇങ്ങനെ അവതാരം  എടുത്തുകൊണ്ടേയിരിക്കും. വല്ല രഹസ്യങ്ങളും പുറത്തുവന്നാല്‍ പിന്നെ കുറ്റം മൊത്തം GRAPHIC നും. അല്ല ഈ ഫോട്ടോയില്‍ മോശമായിട്ടു വല്ലതും ഉണ്ടെന്നു കണ്ടാല്‍ ആരെങ്കിലും പറയുമോ :P . അതുകൊണ്ടുതന്നെ ഞാനും ഒന്നും പറയുന്നില്ല.

Saturday, February 11, 2012

Monday, February 6, 2012

Kolaveri ഇനി 'സച്ചിന്‍' നോട് !!!'ശുദ്ധ' സംഗീത പ്രേമികള്‍ക്ക് ഇഷ്ടപെട്ടാലും   ഇല്ലെങ്കിലും ഇന്ത്യന്‍ യുവാക്കള്‍ ഇപ്പോള്‍ ഹരമായി കൊണ്ടുനടക്കുന്ന 'Why this Kolaveri Di' ലോകപ്രശസ്തി നേടി എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ 'BOOST' കമ്പനി തന്‍റെ ഗ്രാന്‍ഡ്‌ അംബാസിറ്റര്‍ സച്ചിനു വേണ്ടി ഒരു പാട്ട് ഇറക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ kolaveri ടീമിനെ അല്ലാതെ വേറെയാരെ നോക്കാന്‍.......... 

ഈ സാമ്പിള്‍ പീസ്‌ ഒന്നുകേട്ടുനോക്കു.

The Sachin Song Coming Soon from Kolaveri Team 

Saturday, February 4, 2012

നവീന ഭാരതീയ പെണ്‍കൊടികള്‍ !!!

നമ്മുടെ നാട്ടില്‍ വെള്ളമടിച്ച് റോഡില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ആണുങ്ങളെ കണ്ടുകാണും. ഇനി കുറച്ചു ഇന്ത്യന്‍ നവീന ഭാരതീയ പെണ്‍ കൊടിമാരെ കാണാം ....അല്ല ഇതിലൊക്കെ തെറ്റ് പറയാന്‍ ഒന്നും ഇല്ല കേട്ടോ ചുമ്മാ പറഞ്ഞെന്നെയുള്ളു. :P
ബാക്കി സെന്‍സര്‍ ബോര്‍ഡ്‌ കട്ട്‌ ചെയ്തു !!!! ;)


വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe