Pages

Wednesday, January 26, 2011

ഇങ്ങനെയും ഒരു മലയാളി - ഭാഗം-1


ഇദ്ദേഹത്തെ നിങ്ങളില്‍ ചിലര്‍ക്കൊക്കെ അറിയുമായിരിക്കും പക്ഷെ അറിയാത്തവര്‍ക്കായുള്ള ഒരു പരിജയപ്പെടുത്തല്‍ മാത്രമാണ് ഈ പോസ്റ്റ്‌. 
3 അടി 5 ഇഞ്ച്‌ ഉയരക്കാരന്‍ ലോക പഞ്ചഗുസ്തി ചാമ്പ്യനായ മലയാളി ജോബി മാത്യു രാജ്യത്തിന്‍റെ  അഭിമാനം. 

വെള്ളരിക്കാപ്പട്ടണത്തിന്‍റെ എല്ലാ വായനക്കാര്‍ക്കും REPUBLIC DAY WISHES..... JAI HIND !!!.
Tuesday, January 25, 2011

ഭക്തരെ തേടിയെത്തിയ ദേവാലയം !!!

പൊളിച്ചു മാറ്റാതെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റപ്പെട്ട ജര്‍മ്മനിയിലെ ഒരു ദേവാലയം!! കിലോമീറ്ററുകള്‍ സഞ്ചരിച്ച് അങ്ങനെ ഈ ദേവാലയം വിശ്വാസികളെ വിസ്മയിച്ചുകൊണ്ട് ചരിത്രത്തില്‍ ഇടം നേടി.
Monday, January 24, 2011

വാട്ടര്‍ സൈക്കിള്‍ !!!


വെള്ളം വിതരണം ചെയ്തു ജീവിക്കുന്ന ഏതോ പാവം പയ്യന്റെ സൈക്കിള്‍ കേടുവന്നത് ശരിയാക്കുകയാണിയാള്‍ എന്ന് കരുതിയോ? എന്നാല്‍ താഴെയുള്ളതുകൂടി നോക്കൂ
-
-
-
-
-
-
-
-
-
-
-എപ്പടിയിറുക്ക് ഇന്ത തണ്ണി സൈക്കിള്‍ ???

Sunday, January 23, 2011

ഒരു മൊബൈല്‍ ഉണ്ടേ സഖാവേ 4 sim ഇടാന്‍ !!!
ഒരു മൊബൈല്‍ ഫോണില്‍ 2 അല്ലെങ്കില്‍ 3 Sim ഇടുന്ന കാലം പോയി ഇനി 4 എണ്ണം ഇടുന്ന സമയമായി. നിര്‍മാതാക്കള്‍ ആരെന്നു എടുത്തു പറയണ്ടല്ലോ അതെ ഇതും MADE IN CHINA തന്നെ കൂടുതല്‍ വിവരം ഇവിടെ . 

Saturday, January 22, 2011

കൊതുകിനെ കൊല്ലാന്‍ LASER !!!

ദിവസങ്ങള്‍ കഴിഞ്ഞുപോകുംതോറും കൊതുക് ഒരു മഹാ സംഭവമായിക്കൊണ്ടിരിക്കുകയാണ്. അതിനെ കൊല്ലാനോ നമ്മളും ഓരോ പുതിയ പുതിയ വിദ്യകള്‍ നടത്തിക്കൊണ്ടിയിരിക്കുന്നു നമ്മള്‍ അങ്ങനെ  അതിനായി ലേസര്‍ വരെ എടുത്തു പ്രയോഗിക്കാന്‍ തുടങ്ങി
അടുത്തുതന്നെ ഇതുപോലെ നമ്മുടെ ഹോളിവുഡ്‌ ഹീറോസ് ഉപയോഗിക്കുന്ന മോഡല്‍ ലേസര്‍ ഗണ്‍ വരും. കാത്തിരുന്നു കാണാം

ചുണ്ടില്‍ ചിരിയും ചിത്രവും

പെണ്ണിന്റെ ചുണ്ട് അതെന്നും സുന്ദരമാണ്. അതില്‍ ചായം (ലിപ്സ്റ്റിക്ക്) തേച്ച് കുറച്ചുകൂടി ഭംഗിയാക്കി. ഇപ്പോള്‍ അവിടെ ആര്‍ട്ട്‌ വര്‍ക്കും നടക്കുന്നു, അടുത്തുതന്നെ ഇതും മാര്‍ക്കറ്റില്‍ വരും


Thursday, January 20, 2011

കാട്ടിലെ തടി, ചൈനയുടെ കമ്പ്യൂട്ടര്‍ - ടൈപ്പടാ ടൈപ്പ്‌'Jiangxi Bamboo Technology Development Co. Ltd' കമ്പനിയുടെ Eco Friendly - Bamboo Mouse, Keyboard, പിന്നെ  Moniter.

ട്രെന്‍ഡ് സെറ്റര്‍ എന്ന് പറഞ്ഞാല്‍ ഇതാണ്. ഇനി നമ്മുടെ നാട്ടില്‍ ഇതുപോലെ മുള കൊണ്ടുണ്ടാക്കിയ കമ്പ്യൂട്ടര്‍ കാണാം. കാരണം ചൈന ഇതു വാണിജ്യ അടിസ്ഥാനത്തില്‍ ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. 

ഇനിയും  എന്തൊക്കെ കാണണമെന്റെ IT മുത്തപ്പാ...

Thursday, January 13, 2011

ജീവിതം മുതല്‍ ജീവിതം വരെ


ജീവിതമെന്ന  വഴിയില്‍ പിറക്കുന്ന മനുഷ്യര്‍

പ്രണയമെന്ന മൊഴികള്‍ പറയുന്ന മനസ്സ്

വേദനയെന്ന മിഴികള്‍ നനയുന്ന വികാരം

പരസ്പരം പഴികള്‍ ചൊല്ലുന്ന വാക്കുകള്‍


വിവാഹമെന്ന ചുഴികള്‍ മെനയും ആയുസ്

ഹൃദയത്തില്‍ അഴികള്‍ തീര്‍ക്കും മൂകങ്ങള്‍

അവസാനമൊരു കിഴി ചാരത്തിലോ ചിലപ്പോള്‍

ആറടി കുഴിയിലോ ഉറങ്ങും ജീവിതം

---

Wednesday, January 12, 2011

കമ്പികൊണ്ടുള്ള കളി!!!

കഴിവുകള്‍ എങ്ങനെയൊക്കെയാണ് പുറത്തുകൊണ്ടുവരിക എന്ന് അറിയാത്തവര്‍ കുറെ പേരുണ്ട്. എന്നാല്‍ ചിലപ്പോള്‍ ചിലര്‍ അവരുടെ കഴിവുകള്‍ ഇങ്ങനെയൊക്കെയാണ് പ്രകടിപ്പിക്കുന്നത്!!! ഇതും ഒരു കഴിവുതന്നെ, അല്ലെ?


കൊള്ളാമോ കമ്പികൊണ്ടുള്ള കളി???

വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe