Pages

Thursday, September 30, 2010

കളി നമ്മളോട് വേണ്ട സായിപ്പേ !!!

ഇത് സായിപ്പ്‌ ഉറക്കം കളഞ്ഞ് വരച്ച റോഡ്‌ ചിത്രം

ഇത് നമ്മുടെ നാട്ടിലെ സാധാരണ റോഡ്!!! ഞങ്ങള്‍ക്ക്‌ ഒറിജിനലേ വശമുള്ളൂ                "കളി ഞങ്ങളോട് വേണ്ട സായിപ്പേ"

Wednesday, September 29, 2010

"പര്‍ദ്ദക്കുള്ളിലെ നീര്‍മിഴികള്‍ " (ആദ്യ ചെറുകഥ)


വശ്യമനോഹരമായ ഒരു സുന്ദര ഗ്രാമം ആ ഗ്രാമത്തിലെ പ്രധാന വരുമാന മാര്‍ഗ്ഗം കൃഷിതന്നെ, പക്ഷെ അവിടെ ഒരു വലിയ കല്‍ക്വാറി ഉണ്ട്. അവിടത്തെ ഒരു സൂപ്പര്‍വൈസര്‍ ആണ് രാജു. അങ്ങുകുറച്ചകലെയാണ് ഇയാളുടെ നാട്. ദിവസവും ബസ്സിലാണ് യാത്ര. മണിക്കൂറുകള്‍ ഇടവിട്ടുള്ള ബസ്സിന്‍റെ വരവും കാത്ത് ആളുകള്‍ നില്‍ക്കുന്ന ഒരു ബസ്‌സ്റ്റോപ്പും അവിടെയുണ്ട്. സത്യത്തില്‍  അതൊരു ബസ്‌സ്റ്റോപ്പല്ല  ഒരു തണല്‍ മരമുണ്ട് ആ മരത്തിലൊരു ബോര്‍ഡും “ബസ്‌ സ്റ്റോപ്പ്‌” എന്ന്. ഈ ബസ്‌സ്റ്റോപ്പില്‍ നിന്നാണ് രാജു എന്നും ബസ്‌ കയറാറുള്ളത്. അങ്ങനെ ഒരിക്കല്‍ ആ ബസ്‌സ്റ്റോപ്പില്‍ ഒരു പര്‍ദ്ദയിട്ട പെണ്‍കുട്ടി ബസ്‌ കാത്തുനിന്നു കയറിപ്പോകുന്നത് രാജു കണ്ടു. പിന്നീടുള്ള എല്ലാദിവസങ്ങളിലും അവന്‍ അവളെ കാണാറുണ്ട്‌. മിക്ക ദിവസങ്ങളും ഇവര്‍ മാത്രമേ ആ ബസ്‌സ്റ്റോപ്പില്‍ ഉണ്ടാവാറുള്ളൂ. ബസ്‌ വരാന്‍ വൈകുന്ന ദിവസങ്ങളില്‍ അവര്‍ പരസ്പരം ചെറുതായി സംസാരിക്കാനും തുടങ്ങി. അവളെക്കുറിച്ച് അവന്‍ അന്വേഷിച്ചു, പേര് റുബീന, മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന ബഷീറിന്‍റെ മകള്‍, ഈ ഗ്രാമത്തിലെ അംഗനവാടിയില്‍ ടീച്ചറാണ് പ്രായം വളരെ കുറവ്, നല്ല സ്വഭാവം, നല്ല ശബ്ദം. അവന് അവളെ ഇഷ്ടമായി. പിന്നീടുള്ള ദിവസങ്ങളിലെ സംസാരത്തില്‍ അവള്‍ക്കും അവനെ ഇഷ്ടമായി.


സംസാരത്തിനിടയില്‍ അവളുടെ മുഖം കാണാനുള്ള രാജുവിന്‍റെ മോഹം അവള്‍ക്കു മനസ്സിലായതുകൊണ്ടാവാം ആളുകള്‍ ഇല്ലാത്ത സമയങ്ങളിലൊന്നും അവള്‍ മുഖം മറയ്ക്കാറില്ല. നാട്ടിലെ വിജനമായ ചുറ്റുപാട് അവരുടെ സംസാരത്തെ വളരെ സഹായിച്ചെന്നു മാത്രമല്ല അവരെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. ഈ പ്രണയത്തിന് ആ തണല്‍ മരം മാത്രം സാക്ഷി. നേരത്തെ അംഗനവാടിയില്‍നിന്നു വരുന്ന ദിവസങ്ങളില്‍ അവര്‍ കല്‍ക്വാറിക്ക് അടുത്തുള്ള മലമുകളില്‍ പോയിരുന്ന് സുന്ദരമായ ഗ്രാമഭംഗി ആസ്വദിക്കും കൂടെ മുഖത്തോടു മുഖം നോക്കിയുള്ള പ്രണയ സല്ലാപവും. ഒരിക്കല്‍ അവന്‍റെ മണവാട്ടിക്കുട്ടിയായി അവള്‍ ഇരിക്കുന്നത് സ്വപ്നം കാണാറുള്ള കാര്യം സല്ലാപത്തിനിടെ അവന്‍ അവളോട്‌ പറഞ്ഞു. ആ സ്വപ്നം ഫലിക്കണമെങ്കില്‍ അവര്‍ കടക്കേണ്ട കടമ്പകളെ ഓര്‍ത്തു വിഷമത്തോടെ അന്ന് അവര്‍ വീട്ടിലേക്കു പോയി . അടുത്ത ദിവസം  അവളുടെ ചേട്ടന്‍റെ തൊപ്പി അവള്‍ രാജുവിന്‍റെ തലയില്‍ ഇട്ടുനോക്കി എന്നിട്ട് പറഞ്ഞു "ഇതാണ് എന്‍റെ മാരന്‍". കൈയില്‍ കരുതിയ കുങ്കുമം കൊണ്ട് അവള്‍ക്കു ഒരു പൊട്ടു വച്ചുകൊടുത്തു കൊണ്ട് അവനും തിരിച്ചു പറഞ്ഞു “നീ എന്റെ മണവാട്ടിക്കുട്ടിയും”.
ഒരിക്കല്‍ എങ്ങനെയോ ഇവരുടെ ബന്ധം അവളുടെ വീട്ടുകാര്‍ അറിയാന്‍ ഇടയായി. അടുത്ത ദിവസം രാജു അവളെയും കാത്ത്‌ ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. പെട്ടന്ന് ഒരു ജീപ്പ് അവന്റെ മുന്നില്‍ വന്നു നിന്നു അതില്‍ നിന്നും കുറച്ച് ആളുകള്‍ ഇറങ്ങി അവനെ ബലംപ്രയോഗിച്ചു വണ്ടിയില്‍ കയറ്റി എങ്ങോട്ടോ കൊണ്ട് പോയി. പിന്നീട് ഒരിക്കലും ആ ബസ്‌സ്റ്റോപ്പില്‍ രാജുവിനെ  ആരും കണ്ടിട്ടില്ല റുബീനയും.


*   *   *

പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം നാട് കുറെ മാറിയിരിക്കുന്നു. പഴയ ബസ്‌സ്റ്റോപ്പിന്റെന്‍റെ സ്ഥാനത്ത്‌ ഇപ്പോള്‍ വെയിറ്റിംഗ് ഷെല്‍റ്റര്‍ ആയിരിക്കുന്നു. അടുത്ത് കുറച്ച് കടകള്‍ വന്നു. പക്ഷെ ആ സുന്ദരപ്രണയത്തിന് സാക്ഷിയായ തണല്‍മരം മാത്രം ഇന്നും അവിടെത്തന്നെയുണ്ട്. ഒരു ദിവസം ഒരു മധ്യവയസ്കന്‍ അതുവഴിയേ നടന്നുവന്നു ആ സ്റ്റോപ്പില്‍ നിന്നു. അയാളുടെ ഒരു കാലിന് എന്തോ കുഴപ്പം ഉണ്ട് അത് കൊണ്ടുതന്നെ നടക്കാന്‍ ഒരു ഊന്നു വടിയും സഹായത്തിനുണ്ട്. ബസ്സിനു വേണ്ടി കുറച്ചുനേരത്തെ കാത്തുനില്‍പ്പിനു ശേഷം അയാള്‍ അവിടെ ഇരുന്നു. അങ്ങുദൂരെനിന്നും രണ്ടു കുട്ടികളും പര്‍ദ്ദയിട്ട ഒരു സ്ത്രീയും നടന്നുവന്നു. കുട്ടികളില്‍ ഒന്ന് ഒരു ആണ്‍കുട്ടി ഏകദേശം പത്തു വയസ് പ്രായം മറ്റൊന്ന് പെണ്‍കുട്ടി പ്രായം ആറുവയസ് തോന്നിക്കും. ഓരോ കുസൃതികള്‍കാട്ടി രണ്ടുപേരും കളിക്കുകയാണ്. കളിക്കുന്നതിനിടയില്‍ ആണ്‍കുട്ടിയുടെ തലയിലെ തൊപ്പി കാറ്റില്‍ തെറിച്ച് മധ്യവയസ്ക്കന്‍റെ അരികില്‍ വന്നു വീണു. കുട്ടി വന്നെടുക്കുന്നതിനു മുന്‍പേ അയാള്‍ അതെടുത്തു. ആ തൊപ്പിയിലെ പൊടിതട്ടി അയാളുടെ തലയില്‍ വെച്ചുനോക്കി എന്നിട്ട് കുട്ടിയെനോക്കി ചിരിച്ചു. എന്നിട്ട് തൊപ്പി കുട്ടിയുടെ തലയില്‍ത്തന്നെ വച്ചുകൊടുത്തു. സംസാരിക്കുന്നിനിടയില്‍ ഒരു കാര്‍ ആ സ്റ്റോപ്പില്‍ വന്നു നിന്നു. പോട്ടെ എന്ന് പറഞ്ഞ് കുട്ടി കാറില്‍ ഓടിക്കയറി. പക്ഷെ അവള്‍ ഒരു നിമിഷം മടിച്ചുനിന്ന ശേഷം വണ്ടിയില്‍ കയറാന്‍ തയ്യാറായി. കാര്‍ പതുക്കെ നീങ്ങി രാജുവും പര്‍ദ്ദയ്ക്കുള്ളിലെ റുബീനയും പരസ്പരം മനസ്സിലാക്കിയിരുന്നു ഒരു വിതുമ്പലോടെ.

നല്ല 'വെടിപ്പുള്ള' ഓഫീസ്


"ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്"

വീണേടം വിഷ്ണുലോകം!!!വെള്ളമടിച്ചാല്‍ വയറ്റില്‍ കെടക്കണം അല്ലാതെ ഇങ്ങനെ റോഡില്‍ കേടക്കണോ?
കൊക്കില്‍ ഒതുങ്ങുന്നതേ കൊത്താവൂ‍!
ആവശ്യത്തിന് കഴിച്ചാല്‍ പോരെ?

Tuesday, September 28, 2010

ഏതെങ്കിലുമൊരു തീരുമാനത്തിലെത്തുമോ?

പാവം കുടുംബപ്രശ്നം ആണെന്ന് തോന്നുന്നു!!!

ഒരു ബൈക്ക് സഫാരി!!!നമ്മളെ കുറിച്ച് ആലോചിക്കണ്ട പക്ഷെ ആ പാവം ബൈക്കിനെ കുറിച്ച് ആലോചിക്കണ്ടേ?
ആ ബൈക്കിനോക്കെ സംസാരിക്കാന്‍ കഴിയാത്തത് ഇവരുടെയൊക്കെ ഭാഗ്യം കഴിയുമായിരുന്നെങ്കില്‍ നല്ല MADE IN CHINA തെറി പറഞ്ഞേനെ!!!
:)

Monday, September 27, 2010

ഹീല്‍ ഓര്‍ വീല്‍

സ്ത്രീകള്‍ക്ക് ഉയരകുറവ് പ്രശ്നമായപ്പോള്‍ കണ്ടുപിടിച്ച ഒരു വഴിയാണ് ഹീല്‍ ചെരുപ്പ്. പിന്നീടത് ഉയരം കൂട്ടി കാണിക്കാന്‍ ഹൈ ഹീല്‍ ആയി. ഇപ്പോള്‍ ഇതാ ഏകദേശം ഒരു കസേരയുടെ അത്രയും ആയി‍.

ചെറിയ ഹീല്‍ ചെരുപ്പിട്ടു നടക്കാന്‍ തന്നെ പാടാണ്. അപ്പോളാണ് ഹൈ ഹീല്‍ ചെരുപ്പിട്ട് ഓട്ടമല്‍സരം.

Sunday, September 26, 2010

കരടിയെ പിടിച്ച ബിയര്‍ !!!

എഴുത്തിന് നല്ല കാലപ്പഴക്കം ഉണ്ട്. വെളിവുള്ള ആരും ഇതുവഴി പോയില്ല എന്ന് തോന്നുന്നു. ഇംഗ്ലീഷ് അറിയാമെങ്കില്‍ എഴുതുക ഇല്ലെങ്കില്‍ പച്ചമലയാളത്തില്‍ എഴുതിയാല്‍ പോരെ തണുത്ത ബിയര്‍ എന്ന്. ആളുകള്‍ ഓട്ടോമാറ്റിക് ആയി ഇങ്ങ് വരില്ലേ? ഇത് ഒരുമാതിരി... ചെ ചെ!!

പേനയുടെ മുറിവ് !!!


പ്രിയ തോഴി നീ എന്‍ ഹൃദയത്തില്‍ എഴുതിയ
പ്രണയത്തിന്‍ കവിതകള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു


അനുരാഗിണി ആ മധുരമാം കവിതകള്‍ എഴുതിയ
പേനയുടെ മുള്ള് കൊണ്ടതാണോ ഹൃദയത്തില്‍ ഈ വേദന !!


സെല്‍ഫ്‌ കമന്റ്‌ !!!
പേന "ഹീറോ"  പേനയാണോ എന്ന് ഒരു ഡൌട്ട് !!!

“ന്‍” മാജിക്‌ ഷങ്കര്‍ തുടരുമോ !!!

എന്തിരന്‍ സിനിമയുടെ റിസര്‍വേഷന്‍ ഇന്നലെ തുടങ്ങി. കളക്ഷനില്‍ ഇന്ത്യന്‍ സിനിമയിലെ സകല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പാകത്തിനുള്ള തയ്യാറെടുപ്പുകളാണ് അതിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ ടി വി നടത്തി വരുന്നത്. ഷങ്കറിന്റെ ജെന്റില്‍മാന്‍, കാതലന്‍, ഇന്ത്യന്‍, മുതല്‍വന്‍, അന്ന്യന്‍ എന്നീ സിനിമകളുടെ “ന്‍” മാജിക്‌ എന്തിരന്‍ തുടരുമോ???

എന്തിരന്‍ എന്ന പേര് കുറച്ചു മാറ്റി 'എന്‍ തിറന്‍' എന്ന്  വരുത്താം നമുക്ക് (എന്‍-എന്‍റെ, തിറന്‍-കഴിവ്. 'എന്‍റെ കഴിവ്‌') അതായതു ഷങ്കറിന്റെ കഴിവ്.
കാത്തിരുന്നു കാണാം...

Saturday, September 25, 2010

മരണത്തെ വെല്ലുന്ന പ്രകടനം !!!!


  

ഡീന്‍ പോട്ടര്‍ എന്ന ഇദ്ദേഹത്തിന് ഹോബി കയറിന്മേല്‍ നടത്തം. വെറും കയറില്‍ അല്ല കേട്ടോ സമുദ്രത്തില്‍ നിന്നും ആയിരക്കണക്കിന് മീറ്റര്‍ മുകളില്‍ ഉയരത്തില്‍ ഉള്ള രണ്ടു മലകള്‍ക്ക് കുറുകെ കെട്ടിയ കയറില്‍. വട്ടു തന്നെ അല്ലെ ഈ മനുഷ്യനു. ഈ പ്രകടനം കണ്ടിട്ട് ഫോട്ടോ എടുത്തുകൊണ്ടിരുന്ന ചേട്ടന് ഹാര്‍ട്ട്‌  അറ്റാക്ക്‌ വന്നു എന്നൊക്കെ കേള്‍ക്കുന്നു!!!

Friday, September 24, 2010

മരിക്കുന്ന സ്വപ്നം .......


കാറ്റില്‍ പോലും പ്രണയത്തിന്‍ സുഗന്ധം പരത്തും നിന്‍ സാന്നിധ്യം ഇന്നും ഞാന്‍
ഒരുപാടു കൊതിച്ചിരുന്നു എന്നുവരുമെന്നു കാത്തിരുന്നു നിന്നെ ഇതുവരെ
ഇതാ ഈ അവസാന നിമിഷം വരെ.................
ഇപ്പോള്‍‍ എന്നില്‍ മരിച്ചു വീഴുന്ന ഓരോ നിമിഷത്തിലും ഒരു സ്വപ്നം ഉണ്ടായിരുന്നു.നീയും ഞാനും മാത്രമുള്ള സുന്ദരമായ ഒരു സ്വപ്നം............

ഒരു 'ഫയങ്കര' മുന്നറിയിപ്പ്!!!


Thursday, September 23, 2010

"ആ യാഥാര്‍ത്യം" കഥ പോലെ പറയാം !!!

REAL TIME IN LIFE
എന്‍റെ സുഹൃത്തിന്‍റെ ജീവിതത്തില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം പറയാം. അന്ന് അവന്‍ ഒരു ചെറിയ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. സാമ്പത്തികമായി അത്ര വലിയ നിലയിലല്ല അവന്‍റെ കുടുംബം. തൊട്ടടുത്ത്‌ തന്നെ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ ഉണ്ട് അവിടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ ദിവസവും അവന്‍ കാണാറുണ്ട്. പിന്നീട് അവര്‍ തമ്മില്‍ കാണുമ്പോള്‍ പരസ്പരം ചിരിക്കാന്‍ തുടങ്ങി. വൈകാതെ അവര്‍ പ്രണയത്തിലുമായി. ക്ലാസ്സ്‌ കഴിഞ്ഞുപോകുമ്പോള്‍ എന്നും അവന്‍ അവള്‍ക്ക് ഐസ്ക്രീം വാങ്ങിച്ചുകൊടുത്തു സംസാരിക്കുമായിരുന്നു. അങ്ങനെ എപ്പോഴും സംസാരിച്ചുകൊണ്ടേ ഇരിക്കണമെന്നു തോന്നി രണ്ടുപേര്‍ക്കും. അവളുടെ കയ്യിലാണെങ്കില്‍ മൊബൈല്‍ ഫോണും ഇല്ല! ഇനി എന്ത് ചെയ്യും. അവളും ഒരു പാവപ്പെട്ട ഒരു വീട്ടിലെ കുട്ടി ആയിരുന്നു. അവന്‍ ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ മൊബൈല്‍ ഫോണ്‍ വാങ്ങി. എന്നിട്ട് അവന്‍റെ കയ്യിലുണ്ടായിരുന്ന പുതിയ മൊബൈല്‍ ഫോണ്‍ അവള്‍ക്കു കൊടുത്തു, കാരണം അവന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ഫോണ്‍ ചെറിയ മോഡല്‍ ആയിരുന്നു. വീട്ടില്‍ ഒളിച്ചുവെക്കാന്‍ അതല്ലേ എളുപ്പം. പ്രണയം അങ്ങനെ തുടര്‍ന്നു. കാലങ്ങള്‍ കടന്നുപോയി അവളുടെ കമ്പ്യൂട്ടര്‍ ക്ലാസ്സ്‌ കഴിഞ്ഞു. എല്ലാ ദിവസവും കാണുന്നത് കുറഞ്ഞു. പക്ഷെ രാത്രിയില്‍ ഉള്ള ഫോണ്‍ സംസാരം നടന്നുകൊണ്ടേ ഇരുന്നു. പിന്നീട് ചിലപ്പോള്‍ അവളെ വിളിക്കുവാന്‍ ഡയല്‍ ചെയ്യുമ്പോള്‍ എന്‍ഗേജ്ഡ്‌ ടോണ്‍ വരാന്‍ തുടങ്ങി. ചോദിച്ചാല്‍ പറയും "എന്‍റെ ഫ്രണ്ട് വിളിച്ചതായിരുന്നു" എന്ന്. ദിവസങ്ങള്‍ക്ക് ശേഷം ഫോണ്‍ സംസാരവും കുറഞ്ഞു.

ഒരിക്കല്‍ ഒരു സുഹൃത്തുവഴി അവന്‍ അറിയാനിടയായി അവള്‍ക്കിപ്പോള്‍ വേറെ ഒരു ലവ് അഫയര്‍ ഉണ്ടെന്ന്. അത് ഒരു മൊബൈല്‍ ഫോണ്‍ വഴി പരിജയപ്പെട്ടു സംഭവിച്ചതാണത്രേ‌.

കുറച്ചു നാളുകള്‍ക്കു ശേഷം അവനെ കാണാന്‍ അവള്‍ വന്നു. അതേ ഐസ്ക്രീം പാര്‍ലറില്‍ കൂട്ടിക്കൊണ്ടുപോകാന്‍ പറഞ്ഞു. അവന്‍ കൊണ്ടുപോയി. അവിടെ വെച്ച് അവളുടെ ഇപ്പോഴത്തെ പ്രണയ കഥ അവനോടു പറഞ്ഞു. ദേഷ്യം തോന്നരുതെന്നും പറഞ്ഞ് അവള്‍ അവന്‍റെ ഫോണ്‍ തിരിച്ചുകൊടുത്തു. കിട്ടിയഉടനെ അവന്‍ അവളുടെ കണ്‍മുമ്പില്‍വെച്ചുതന്നെ ആ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു എന്നിട്ട് ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു. 
 ...
കുറച്ചുകാലത്തെ നിരാശാജീവിതത്തിനുശേഷം മറ്റൊരു പ്രണയത്തിലാണ് കക്ഷി ഇപ്പോള്‍ ‍.

വളരെ യാദൃഛികം എന്നുപറയട്ടെ ഈ സുഹൃത്തിന്‍റെ കഥ ഒരിക്കല്‍ ഞാന്‍ നാട്ടിലെ മറ്റൊരു സുഹൃത്തിനോട്‌ പറയാന്‍ ഇടയായി. കഥകേട്ട ഉടന്‍ അവന്‍ കുറച്ചുനേരം ചിരിച്ചു എന്നിട്ട് പറഞ്ഞു
"ഇതുപോലെത്തന്നെയാണ് എന്‍റെ ജീവിതത്തിലും നടന്നത് അതുകൊണ്ടാണ് ചിരിച്ചത്, പക്ഷെ ഒരു ചെറിയ ചേഞ്ച്"
"എന്താ അത്" ഞാന്‍ ചോദിച്ചു.

"മൊബൈല്‍ കിട്ടിയ ഉടനെ അതുപൊട്ടിച്ചു പിന്നെ അവള്‍ക്കിട്ടും ഒന്ന് പൊട്ടിച്ചു"!!! അത്ര തന്നെ!!!

സ്മാര്‍ട്ട്‌ കാര്‍ ഫോര്‍ 'കേരള'

കേരളത്തിലെ റോഡുകളുടെ അവസ്ഥ ഇനിയും പരിതാപകരമായി തുടരുകയാണെങ്കില്‍ നമുക്ക്‌ ഇങ്ങനെയൊരു വാഹനത്തെപ്പറ്റി ആലോചിക്കുന്നത് നന്നായിരിക്കും


ദി ഷോര്‍ട്ട് കട്ട്‌ മലയാളി - ഭാഗം 1

എന്തിനും ഏതിനും എളുപ്പവഴി തേടുന്ന മനുഷ്യ മനസ്സിന്‍റെ ആദ്യത്തെ ഉപായം 'യന്ത്രവല്‍ക്കരണം'. ഒരു പക്ഷെ യന്ത്രത്തിന്‍റെ സഹായം തേടുന്നതില്‍ മലയാളി ആയിരിക്കും മുമ്പില്‍ . കാരണം കൂലിപ്പണിക്ക് ഇപ്പോള്‍ കേരളത്തില്‍ ആളെ കിട്ടാന്‍ ഇല്ലല്ലോ.
കാട് വെട്ടുന്ന യന്ത്രം. നിമിഷനേരം കൊണ്ട് കാര്യം ക്ലീന്‍!!!

Wednesday, September 22, 2010

ഒരു കോടി രൂപ തന്നാലും എന്റെ മുടി ഞാന്‍ വെട്ടില്ല !!!!


ചിത്രം കണ്ടിട്ട് പാമ്പിന്‍റെകൂടെ കിടക്കുന്ന ആളെപ്പോലെ തോന്നുന്നുണ്ടോ? എന്നാല്‍ തെറ്റി. കക്ഷി ജനിച്ചതില്‍പ്പിന്നെ ഇതുവരെ മുടി വെട്ടിയിട്ടില്ല അതിനു കിട്ടിയ പ്രതിഫലം 'ഗിന്നസ്‌ ബുക്കില്‍ പേര്'. 
ദ്ദേഹത്തിന്റെ  പേര് Tran Van Hay.

ഓഫീസില്‍ പോകുന്ന കോലം കണ്ടോ !!!!

Tuesday, September 21, 2010

കഥയില്ലാത്ത കേരള സിനിമ???വേദം എന്ന ഹിറ്റ്‌ തെലുങ്ക് സിനിമ കേരളത്തില്‍ വരുന്നു രണ്ടു പേരുകളില്‍‌ ‌. ഒന്ന് മലയാളിയുടെ സ്വന്തം അല്ലു അര്‍ജുന്‍ന്‍റെ 'കില്ലാടി' പിന്നെ മറ്റൊന്ന് തമിഴ്‌ സ്റ്റാര്‍ സിമ്പുവിന്‍റെ 'വാനം'. ഇതില്‍ കില്ലാടി മൊഴിമാറ്റചിത്രമാണ്. മലയാള സിനിമയേക്കാള്‍ കേരളത്തിലിപ്പോള്‍ വിജയം കൊയ്യുന്നത് അന്യഭാഷാചിത്രങ്ങളാണല്ലോ.

നിങ്ങള്‍ക്ക് അറിയാമോ????

ഈയിടെ റിലീസ് ആയ നെഗറ്റീവ് മീനിംഗ് ഉള്ള കുറച്ചു തമിഴ്‌ സിനിമകളുടെ പേരുകളും പിന്നെ അതിന്റെ മലയാളം മീനിംഗും കൊടുക്കുന്നു...

കളവാണി - കള്ളന്‍ 
കട്ട്രത് കളവു -പഠിച്ചത് കള്ളത്തരം


 തില്ലാലഗടി -???
ഇതിന്റെ പേര് ഒന്ന് ശ്രമിച്ചു നോക്കു.

ഡോക്ടര്‍ നിത്യാനന്ദ

നിത്യാനന്ദയെ അറിയില്ലേ നമ്മുടെ സണ്‍ ടീവി ലൈവ് സ്വാമി. കേസ്‌, അറസ്റ്റ്‌ പിന്നെ ആശ്രമം അടിച്ചു പൊട്ടിക്കല്‍ എന്തൊക്കെ ആയിരുന്നു. ഒടുവില്‍ ഇതാ ഡോക്ടറേറ്റ്‌!!!
അല്ല ഈ കൊളംബോ  കുട പോലെ വാങ്ങാന്‍ കിട്ടുന്നതാണോ ആവോ ഈ കൊളംബോ ഡോക്ടറേറ്റ്‌???
ലിങ്ക് ഇവിടെ

വന്നു വന്ന് ഡോക്ടറേറ്റ്‌ ഉള്ളവരെ മുട്ടി നടക്കാന്‍ വയ്യെന്നായി!!!

Monday, September 20, 2010

പേരിലെ പൊല്ലാപ്പ് !!!

REAL TIME IN LIFE
ഒരിക്കല്‍ ഞാന്‍ ബസ്സില്‍ യാത്രക്കിടയില്‍ കണ്ട ചെറിയ സംഭവം പറയാം. ബസ്സില്‍ നല്ല തിരക്കായിരുന്നു അന്ന്. ഒരു സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ബസ്സ്‌ നിന്നു യാത്രക്കാരനായ ഒരാള്‍ പിന്‍വാതില്‍ വഴി ഇറങ്ങി. ഇറങ്ങിയ ആള്‍ കൂടെ വന്ന തന്റെ ഭാര്യ ഇറങ്ങാന്‍ കാത്തുനില്‍ക്കുകയാണ് ഒന്നും മിണ്ടാതെ. ഭാര്യ ഇറങ്ങിയില്ല
ബസ്സ്‌ പുറപ്പെടാന്‍ നേരത്ത് അയാള്‍ വിളിച്ചു പറഞ്ഞു 
"ഇറങ്ങാന്‍ ഒരാള്‍ ഉണ്ടേ"
കിളി ഉടനെ ചോദിച്ചു "ആരാ വേഗം ഇറങ്ങാന്‍ പറ".
യാത്രക്കാരന്‍ "എന്റെ ഭാര്യയാണ് ".
കിളി "എന്നാ പിന്നെ പേരുവിളി ആശാനെ സമയം ആയി"
മറ്റുയാത്രക്കാരും തിടുക്കം കൂട്ടിയപ്പോള്‍ കിളിയുടെ അടുത്ത് ചെന്ന് അയാള്‍
തന്റെ ഭാര്യയുടെ പേര് മെല്ലെ പറഞ്ഞു.

കേട്ടുനിന്ന കുറച്ചു യാത്രക്കാരും പിന്നെ കിളിയും ഉറക്കെ വിളിച്ചു പറഞ്ഞു.
"ഷക്കീലെ ഇവിടെ ഇറങ്ങിക്കോ"

ഇരിക്കൂ, ഈ സീരിയല്‍ ഒന്നു കഴിഞ്ഞോട്ടെ

തലയ്ക്കുമീതെ കാലന്‍ വന്നുനിന്നാലും അവനെയും സീരിയല്‍ കാണാന്‍ ഇരുത്തും നമ്മുടെ വീട്ടുകാര്‍ . പാവം  കാലന്‍!!!

Sunday, September 19, 2010

കോഴിപ്പെട്ടിക്കുള്ളിലെ മനുഷ്യക്കുഞ്ഞുങ്ങള്‍

കോഴിക്കുഞ്ഞുങ്ങളെ പൂട്ടിയിട്ടപോലെയാണ് ഈ ഫോട്ടോയില്‍ കാണുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ. കണ്ടില്ലേ!!!

വല്ലഭനു പുല്ലും ആയുധം !!!

യൂണിഫോം കണ്ടാല്‍ അറിയില്ലേ ഇത് സ്ഥലം ഇന്ത്യ തന്നെ.
പാവം തോക്ക് കിട്ടാതയപ്പോള്‍ തോന്നിയ ബുദ്ധി. വല്ലഭനു പുല്ലും ആയുധം!!! 

കാക്ക കുളിച്ചാല്‍ കൊക്കാകുമോ !!! ഭാഗം 1

മനുഷ്യന്‍ അവന്റെ പരീക്ഷണം ചിലപ്പോള്‍ ഇങ്ങനെയും നടത്തുന്നു.

ബാറ്റ് മാന്‍  Vs  സൂപ്പര്‍ മാന്‍  

Saturday, September 18, 2010

ദി ‍ബോളിവുഡ് രാമന്‍ !!!!

ഇത് ബോളിവുഡ് രാമായണം രണ്ടാം പതിപ്പ്‌. ഇവരുടെ രണ്ടു പതിപ്പിലും രാമ ലക്ഷ്മണന്‍മാര്‍ക്ക്‌ മീശയില്ല. അതായത് കോലം നമ്മുടെ ബോളിവുഡ് ആക്ടര്‍മാരുടെ മാതിരി. അല്ല സത്യത്തില്‍ നമ്മുടെ രാമന് മീശ ഉണ്ടായിരുന്നില്ലേ???

താരം അവ'താരം' - അസിന്‍

ഇത് നമ്മുടെ അസിന്‍. ഈയിടെ ഒരു വെബ്‌സൈറ്റില്‍ കണ്ട കോലം. ഗ്ലാമര്‍ അധികം കാണിക്കില്ല എന്ന് പറയുന്ന മലയാളി നടികള്‍ ഇതൊക്കെ കണ്ടു പഠിക്ക് !!!!
എത്ര സിമ്പിള്‍ ഡ്രസ്സ്‌ അല്ലെ?

കുഞ്ഞു കവിതകള്‍
വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe