Pages

Friday, March 30, 2012

THE TOILET HOUSE !!!

സ്വന്തമായി ഒരു വീട് വെയ്ക്കാനോ ഒരു വീട് വാടകയ്ക്ക് എടുക്കാനോ പ്രാപ്തിയില്ലാതെ പോയപ്പോള്‍   ZENG LINGJUN എന്ന ചൈനക്കാരന് തോന്നിയ ഒരു ഉപാധിയാണ് ഈ  'TOILET HOUSE'. കുറഞ്ഞ  വാടകയ്ക്ക് കിട്ടിയ ഒരു ഹോട്ടല്‍ ടോഇലെറ്റ് വീടാക്കി മാറ്റി.






Tuesday, March 27, 2012

സൂപ്പര്‍ 'ഷൂട്ടര്‍' മുത്തശ്ശി !!!

മുത്തശ്ശിയുടെ പേര് കൃഷ്ണ പ്രായം 78. ലോകത്തിലെ പ്രായം കൂടിയ 'Professional Sharpshooter' [ഇതിന്‍റെ ശരിയായ മലയാളം എനിക്ക് അറിയാം പാടില്ലേ :P]






Thursday, March 22, 2012

'വോഡ്ക' വാറ്റാം... വരൂ !!!

മള്‍ബറി വോഡ്ക ഉണ്ടാക്കുന്ന രീതി ചുവടെ കൊടുക്കുന്നു. ഇനി സ്വന്തമായി ഒന്ന് വാറ്റിനോക്കൂ.

വെറുതെ എന്തിനാ ബീവറേജിനു മുന്നില്‍ ക്യൂ നിന്ന് ടൈം കളയുന്നത് . വീട്ടില്‍ ഒരു മള്‍ബറി ഉണ്ടെങ്കില്‍ കാര്യം എളുപ്പമായി.













Sunday, March 18, 2012

കളിപ്പാട്ടമല്ല കാറുത്തന്നെ !!!

കണ്ടാല്‍ ആരും ഒന്നു ചോദിച്ചുപോകും കളിപ്പട്ടമാണോ ഈ സാധനം എന്ന്. എങ്കില്‍ അല്ല ഇവന്‍ ഒറിജിനല്‍ തന്നെ പക്ഷെ എപ്പഴാണ് നമ്മുടെ ഒക്കെ നഗരവീഥിയില്‍ ചീറി പാഞ്ഞു കൊണ്ടു കടന്നു വരുന്നതെന്ന് ഉറപ്പിച്ചു പറയാന്‍ ആയിട്ടില്ല.

ഇനിയിപ്പോള്‍ ചീറിപ്പാഞ്ഞുവന്നാല്‍ത്തന്നെ എപ്പോള്‍ കേറിപ്പോയി എന്ന് പറഞ്ഞാല്‍ മതി. നമ്മുടെയല്ലേ റോഡ്‌. ഇതാണെങ്കില്‍ പേപ്പര്‍ മാതിരി സാധനവും








Monday, March 12, 2012

പണ്ഡിറ്റിനും പിന്‍ഗാമികളോ ?


തന്നില്‍ ഉള്ള പരമാവധി  കഴിവും കൈയില്‍ ഉള്ള പരിമിതമായ പണവും കൊണ്ട് ഒരു സിനിമ എടുത്തു 'കൃഷ്ണനും രാധയും'. ഇന്ന് മലയാള സിനിമ കാണുന്ന എല്ലാര്‍ക്കും ഇദ്ദേഹത്തെ അറിയാം, മാത്രമല്ല ഇന്‍റര്‍നെറ്റില്‍ ഇന്ന് അറിയപ്പെടുന്ന ഒരു മലയാളി.
ഇയാളെ 'വിഡ്ഢി' എന്ന് തെറി വിളിച്ചവര്‍ ഒന്ന് ഓര്‍ക്കുക. ജനങ്ങളുടെ [മലയാളികളുടെ] കഴിവുകേടിനെ തിരിച്ചറിഞ്ഞു അതില്‍ നിന്നും പണം വാരുന്ന ഒരു ബുദ്ധി ജീവിയാണ് പണ്ഡിറ്റ്‌.. ഇദ്ദേഹത്തിന് ഈ ബുദ്ധി തോന്നിച്ചു കൊടുത്തത് എന്തുകൊണ്ടും  നമ്മുടെ സില്‍സില ഹരിശങ്കര്‍ തന്നെ. ഹരിശങ്കറിനു അബദ്ധം പറ്റിയതാനെങ്കില്‍ സന്തോഷ്‌ സ്വയം ഒരു കോമാളി വേഷം കെട്ടി മലയാളികളെ മുഴുവന്‍ വളരെ നാടകീയമായി വഞ്ചിച്ചു പണവും പ്രശസ്തിയും നേടിയെടുത്തു. വഞ്ചിച്ചു എന്ന് പറയുന്നതിനെക്കാളും മലയാളിയുടെ കഴിവുകെടിനെ മുതലെടുത്തു എന്ന് വേണം പറയാന്‍. മലയാളികള്‍ കോമാളിയായി എന്ന് തലക്കെട്ടില്‍ മനോരമ  ഇറക്കിയ ന്യൂസ്‌ ആര്‍ട്ടിക്കിള്‍ അതില്‍ 99% പേരും സന്തോഷിനെ പുകഴ്ത്തിയിട്ടുണ്ട്. എന്തൊക്കെ ആയാലും സന്തോഷിനു  കുറെ തെറി കിട്ടി അത് വളരെ മോശമായിപ്പോയി എന്ന് തോന്നുന്ന വ്യക്തികളോട് ഒന്ന് പറയട്ടെ, മോഹന്‍ലാലിനെ മമ്മൂട്ടിയുടെ ആരാധകര്‍ തെറി വിളിക്കുന്നു മമ്മൂട്ടിയെ മോഹന്‍ലാലിന്റെ ആരാധകര്‍ തെറി വിളിക്കുന്നു. കുറച്ചു തെറിയായാലും കൂടുതല്‍ തെറിയായാലും എല്ലാം കണക്ക് തന്നെ.

ഇനി സന്തോഷിന്‍റെ പിന്‍ഗാമികളുടെ സമയമാണ് തമിഴ്, മലയാളം രണ്ടു ഭാഷയിലാണ് പിന്‍ഗാമികള്‍ അവതരിച്ചത്. 

മലയാളത്തില്‍ 'സുന്ദരന്‍'  ശുക്കൂര്‍ [Movie:-Super Star Satheesh Pandit]

നമ്മുടെ ഒറിജിനല്‍ സൂപ്പര്‍ സ്റാറുകളെ കളിയാക്കിയാല്‍ പണി കിട്ടും അപ്പോള്‍ പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ ശരണം.


തമിഴില്‍ 'പവര്‍ സ്റ്റാര്‍' ശ്രീനിവാസന്‍ [Movie : Lathika]

നമ്മുടെ ചില സൂപ്പര്‍സ്റ്റാറുകള്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് 'വിഗ്' വെക്കാന്‍ തുടങ്ങിയത്. എന്നാല്‍ ശ്രീനിവാസന്‍ സാര്‍ ആദ്യ പടം മുതല്‍ തന്നെ ഒരു പക്കാ വിഗ് മാനാണ് .ആദ്യ പടം സൂപ്പര്‍ ഹിറ്റ്‌ ആണെന്ന് സ്വയം പറഞ്ഞു നടക്കുന്ന ഇദ്ദേഹം ഇനിയും 2 പടം എടുക്കാനുള്ള പരിപാടികളിലാണ് അതില്‍ ഒന്നില്‍ നിത്യ മേനോന്‍ നായികയായി വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി കേള്‍ക്കുന്നു. നിത്യയുടെ ഒരു ഭാഗ്യം :P ower Star ന്‍റെ നായിക. 


Wednesday, March 7, 2012

കുടിയന്മാര്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത !!!

അടിച്ചു പൂക്കുറ്റിയായി പാമ്പ് പരുവത്തില്‍ നടക്കാന്‍ ഇനി വീര്യം കൂടിയ ഇനം തന്നെ വേണമെന്നുള്ളവര്‍ക്കും കഴിക്കുന്ന മദ്യത്തില്‍ വ്യത്യസ്ഥത വേണമെന്നുള്ളവര്‍ക്കും ഇതാ ഒരു സാധനം 'പാമ്പിന്‍ വൈന്‍' . കിട്ടുന്ന സ്ഥലങ്ങള്‍ വിയറ്റ്നാം , കൊറിയ , തായ് ലാന്‍ഡ്‌ , കമ്പോഡിയ , ജപ്പാന്‍....... .

കുടിയന്മാരുടെ ഓരോ ടേസ്റ്റ് .... 'പാമ്പാവാന്‍ പാമ്പ്' തന്നെ  :) 











Friday, March 2, 2012

ഒരു വളഞ്ഞ വനം !!!

ഒരു കാട്ടിലെ ഒന്നോ രണ്ടോ മരം ചെലപ്പോള്‍ വളഞ്ഞും ഒടിഞ്ഞും ഇരിക്കുന്നത് കണ്ടു കാണും പക്ഷെ ഇതുപോലെ ഒരു കാടുതന്നെ ഓടിഞ്ഞലോ !!! ദേ ഇതുപോലെ ഇരിക്കും.സ്ഥലം   'CROOKED FOREST'  പോളണ്ട് .






വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe