പണ്ഡിറ്റിനും പിന്‍ഗാമികളോ ?
തന്നില്‍ ഉള്ള പരമാവധി കഴിവും കൈയില്‍ ഉള്ള പരിമിതമായ പണവും കൊണ്ട് ഒരു സിനിമ എടുത്തു 'കൃഷ്ണനും രാധയും'. ഇന്ന് മലയാള സിനിമ കാണുന്ന എല്ലാര്‍ക്കും ഇദ്ദേഹത്തെ അറിയാം, മാത്രമല്ല ഇന്‍റര്‍നെറ്റില്‍ ഇന്ന് അറിയപ്പെടുന്ന ഒരു മലയാളി.
ഇയാളെ 'വിഡ്ഢി' എന്ന് തെറി വിളിച്ചവര്‍ ഒന്ന് ഓര്‍ക്കുക. ജനങ്ങളുടെ [മലയാളികളുടെ] കഴിവുകേടിനെ തിരിച്ചറിഞ്ഞു അതില്‍ നിന്നും പണം വാരുന്ന ഒരു ബുദ്ധി ജീവിയാണ് പണ്ഡിറ്റ്.. ഇദ്ദേഹത്തിന് ഈ ബുദ്ധി തോന്നിച്ചു കൊടുത്തത് എന്തുകൊണ്ടും നമ്മുടെ സില്‍സില ഹരിശങ്കര്‍ തന്നെ. ഹരിശങ്കറിനു അബദ്ധം പറ്റിയതാനെങ്കില്‍ സന്തോഷ് സ്വയം ഒരു കോമാളി വേഷം കെട്ടി മലയാളികളെ മുഴുവന്‍ വളരെ നാടകീയമായി വഞ്ചിച്ചു പണവും പ്രശസ്തിയും നേടിയെടുത്തു. വഞ്ചിച്ചു എന്ന് പറയുന്നതിനെക്കാളും മലയാളിയുടെ കഴിവുകെടിനെ മുതലെടുത്തു എന്ന് വേണം പറയാന്‍. മലയാളികള്‍ കോമാളിയായി എന്ന് തലക്കെട്ടില്‍ മനോരമ ഇറക്കിയ ന്യൂസ് ആര്‍ട്ടിക്കിള്‍ അതില്‍ 99% പേരും സന്തോഷിനെ പുകഴ്ത്തിയിട്ടുണ്ട്. എന്തൊക്കെ ആയാലും സന്തോഷിനു കുറെ തെറി കിട്ടി അത് വളരെ മോശമായിപ്പോയി എന്ന് തോന്നുന്ന വ്യക്തികളോട് ഒന്ന് പറയട്ടെ, മോഹന്‍ലാലിനെ മമ്മൂട്ടിയുടെ ആരാധകര്‍ തെറി വിളിക്കുന്നു മമ്മൂട്ടിയെ മോഹന്‍ലാലിന്റെ ആരാധകര്‍ തെറി വിളിക്കുന്നു. കുറച്ചു തെറിയായാലും കൂടുതല്‍ തെറിയായാലും എല്ലാം കണക്ക് തന്നെ.
ഇനി സന്തോഷിന്‍റെ പിന്‍ഗാമികളുടെ സമയമാണ് തമിഴ്, മലയാളം രണ്ടു ഭാഷയിലാണ് പിന്‍ഗാമികള്‍ അവതരിച്ചത്.
മലയാളത്തില്‍ 'സുന്ദരന്‍' ശുക്കൂര്‍ [Movie:-Super Star Satheesh Pandit]
നമ്മുടെ ഒറിജിനല്‍ സൂപ്പര്‍ സ്റാറുകളെ കളിയാക്കിയാല്‍ പണി കിട്ടും അപ്പോള്‍ പിന്നെ സന്തോഷ് പണ്ഡിറ്റ് തന്നെ ശരണം.
തമിഴില്‍ 'പവര്‍ സ്റ്റാര്‍' ശ്രീനിവാസന്‍ [Movie : Lathika]
നമ്മുടെ ചില സൂപ്പര്‍സ്റ്റാറുകള്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് 'വിഗ്' വെക്കാന്‍ തുടങ്ങിയത്. എന്നാല്‍ ശ്രീനിവാസന്‍ സാര്‍ ആദ്യ പടം മുതല്‍ തന്നെ ഒരു പക്കാ വിഗ് മാനാണ് .ആദ്യ പടം സൂപ്പര്‍ ഹിറ്റ് ആണെന്ന് സ്വയം പറഞ്ഞു നടക്കുന്ന ഇദ്ദേഹം ഇനിയും 2 പടം എടുക്കാനുള്ള പരിപാടികളിലാണ് അതില്‍ ഒന്നില്‍ നിത്യ മേനോന്‍ നായികയായി വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി കേള്‍ക്കുന്നു. നിത്യയുടെ ഒരു ഭാഗ്യം :P ower Star ന്‍റെ നായിക.
"എനിയ്ക്ക് ശേഷം പ്രളയം" വരാത്തെടത്തോളം ആരും പിന്ഗാമി കളില്ലാതെയാവില്ല .
ReplyDeleteഅപ്പോൾ എഴുതാനും അറിയാം അല്ലേ ഭായ്
ReplyDeleteഎഴുതാന്‍ അറിയുമോ എന്നറിയില്ല പക്ഷെ കുറെ ടൈപ്പ് ചെയ്തു ഒരു പാരഗ്രാഫ് ആക്കാന്‍ തന്നെ കുറെ പാടാണെന്ന് അറിയാം ... :)
ReplyDelete