പാടുന്ന പുലി!!!
ഈ ബ്ലോഗില്‍ കമന്റിട്ട ഒരു സുഹൃത്തിന്റെ ബ്ലോഗില്‍ ചെന്നപ്പോഴാണ് ചുവരെഴുത്തുകളെപ്പറ്റി ഒരു പോസ്റ്റ് കണ്ടത്. അത് വായിച്ചപ്പോഴാണ് ഞാന്‍ കാണാനിടയായ അത്തരം ചുവരെഴുത്തുകളെപ്പറ്റി വീണ്ടും ഓര്‍മ്മ വന്നത്. അതിലെ ഒരനുഭവം പറയാം.
സ്ഥലം ഹോസ്പിറ്റല്‍ , ഒരു ബന്ധുവിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നു, അത്യാവശ്യമായി മരുന്ന് വേണ്ടതിനാല്‍ ഫാര്‍മസിയിലേക്ക് ധൃതിയില്‍ പോവുകയായിരുന്നു, രാത്രിസമയമാണ് എന്റെ കൂടെ ഒരാള്‍ കൂടിയുണ്ട്. ഒരു ഇടനാഴിയിലൂടെ വേണം ഫാര്‍മസിയിലെത്താന്‍. അരണ്ടവെളിച്ചത്തില്‍ ആ ഇടനാഴിയുടെ ചുവരില്‍ എഴുതിയത് സ്പീഡിലുള്ള നടത്തത്തിലും ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല കുറച്ച് അക്ഷരങ്ങള്‍ മായ്ച്ച് ആരോ അയാളുടെ 'കലാപരമായ കഴിവ്'(?) അവിടെ തെളിയിച്ചിരിക്കുന്നു.
ആ ചുവരെഴുത്ത് ഇങ്ങനെ "പുലി പാടി".
"പുകവലി പാടില്ല" എന്നത് ചില അക്ഷരങ്ങള്‍ മായ്ച്ച് അര്‍ത്ഥം മാറ്റിയത് കണ്ടിട്ട് ആ സിറ്റ്വെഷനിലും ഉള്ളില്‍ ചിരിയടക്കാന്‍ കഴിഞ്ഞില്ല.
--------------------------------------------------------------------------------------------
(ഇതൊരു പോസ്റ്റാക്കണം എന്ന് ആദ്യം ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീടത് മേല്‍പ്പറഞ്ഞ സുഹൃത്തിന്‍റെ പോസ്റ്റ് കണ്ടപ്പോള്‍ വേണ്ടെന്നു വെച്ച് അവിടെ ഇതൊരു കമന്‍റായി ഇട്ടിരുന്നു. അദ്ദേഹം അത് എന്റെ പേരില്‍ത്തന്നെ അവിടെ പോസ്റ്റ് ചെയ്യുകയും ഈ ബ്ലോഗിലെക്കൊരു ലിങ്ക് വെക്കുകയും ചെയ്തിരുന്നു. അപ്പോള്‍ ഞാനും ഒരു പ്രത്യുപകാരം ചെയ്യണ്ടേ. അതിനാല്‍ ഞാന്‍ ഇതൊരു പോസ്റ്റാക്കി ഇട്ട് തിരിച്ചും ഒരു ലിങ്ക് കൊടുക്കുന്നു. "നന്ദി ജിയാസ്". ജിയാസിന്റെ ബ്ലോഗിന്റെ ലിങ്ക് ഇവിടെ)

nicely explained and concise,,,,
ReplyDeleteThanks seettu
ReplyDeleteഹ, ഹ, നിരീക്ഷണം കൊള്ളാം!!
ReplyDeleteThanks krishnakumar513
ReplyDeleteഒരുതരം ചൊറിച്ചിലാണെങ്കിലും ഈ ആളുകളൂടെ ഉള്ളിലെ വിരുതനെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. സിനിമാപോസ്റ്ററുകളിലെ തല വെട്ടിമാറ്റുന്ന രാത്രിഞ്ചർന്മാർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.
ReplyDeleteഅതും ഒരു ക്രിയേറ്റിവിറ്റി.
എന്‍.ബി.സുരേഷ് സര്‍
ReplyDeleteശരിയാ മാഷേ ചൊറിച്ചിലാണെങ്കിലും അതില്‍ ചിലത് അംഗീകരിക്കാവുന്ന ക്രിയേറ്റിവിറ്റി തന്നെ.
വായനക്കും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി മാഷേ
ഈ ലോകത്ത് മലയാളിക്ക് മാത്രമുള്ള ഞരന്പു രോഗം ; കാണുന്നവര്‍ അതിന്റെ നന്മയും തിന്മയും തീരുമാനിക്കട്ടെ .
ReplyDelete