ഒടുവില്‍ അവളെന്നെ വിളിച്ചു!!!
അങ്ങകലെ ഒരു സുന്ദരമായ ഗാനം കേട്ടു അതെ അത് എന്റെ സെല്‍ ഫോണിന്‍റെ റിംഗ്ടോണ്‍ തന്നെ. ഉറക്കച്ചടവില്‍ കുറച്ചു വിഷമത്തോടെ ഞാന്‍ ആ ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു അപ്പോള്‍ എന്റെ മനസ് മന്ത്രിച്ചു "ചിലപ്പോള്‍ അത് അവളായിരിക്കും". ഞാന്‍ ഫോണ്‍ എടുത്തു ബട്ടണ്‍ അമര്‍ത്തി ഹലോ പറഞ്ഞു
നല്ല മധുരമുള്ള ശബ്ദത്തില്‍ അവള്‍ എന്നോടു പറഞ്ഞു
"ചേട്ടാ ഇതുവരെ ഡയലര്‍ ടോണ്‍ സെറ്റ് ചെയ്തില്ലേ ഒന്നില്‍ അമര്‍ത്തു"
പുന്നാര മോളെ നിന്റെ ഒരു ഡയലര്‍ ടോണ്‍ നല്ല രണ്ടു തെറി പറഞ്ഞു ഫോണ്‍ വലിച്ചെറിയാന്‍ തോന്നി പക്ഷെ ഫോണ്‍ പുതിയതല്ലേ അത് കൊണ്ട് വേണ്ടെന്നു വച്ച് ബാക്കി ഉള്ള ഉറക്കം ഉറങ്ങാന്‍ ശ്രമിച്ചു. കുറച്ചു കഴിഞ്ഞു വീണ്ടും ഫോണ്‍ പാടുന്നു പക്ഷെ ഇത്തവണ അലാറത്തിന്റെ ഊഴം ആയിരുന്നു!!!.
.
.
.
(സോറി ഫ്രണ്ട് ഇന്ന് ഇവിടെ കവിത ഒന്നും ഇല്ല!!! അവള്‍ എന്നെ പറ്റിച്ചില്ലേ)
.
.
.
(സോറി ഫ്രണ്ട് ഇന്ന് ഇവിടെ കവിത ഒന്നും ഇല്ല!!! അവള്‍ എന്നെ പറ്റിച്ചില്ലേ)
ഇങ്ങനെ ഒന്നിലും അവസാനിപ്പിക്കതെ എഴുതാന്‍ ആരെങ്കിലും നിര്‍ബന്ധിപ്പിച്ചോ
ReplyDeletenice one,,who is that girl? hope u will post the poem after her call,,,
ReplyDeleteഅനുരാഗ് വെള്ളരിക്കപ്പട്ടണത്തില്‍ അങ്ങനെ ഒക്കെ കാണും ഒന്ന് ക്ഷമിക്കു!!
ReplyDeleteഇനി ഇങ്ങനെ ഉണ്ടാവില്ല :P
anyway കമന്റ് ഇട്ടതിനു നന്ദി seettu ആന്‍ഡ് അനുരാഗ്!!!