വായ്മൊഴി പൊയ്മൊഴി !!!
പൊതുസ്ഥലത്ത് നമ്മള്‍ അറിയാതെ പറഞ്ഞു പോകുന്ന തെറ്റുകള്‍ ജനങ്ങള്‍ക്ക് ഒരു തമാശ ആയി തോന്നാറുണ്ട്. അത്തരത്തില്‍ ഞാന്‍ കണ്ട 2 അനുഭവങ്ങള്‍ പറയാം.
--------------
ഒരു തിരക്കുള്ള സര്‍ക്കാര്‍ ഓഫീസില്‍ ഓരോ സര്‍വീസിനായി ആളുകള്‍ തിരക്കിട്ടു ഫീസ് അടച്ചുകൊണ്ടിരികുന്നു.
ഉദ്യോഗസ്ഥനോട് ഒരാള്‍ ഫീസ് അടയ്ക്കാനായി വിജേഷ് എന്ന പേര് പറഞ്ഞു. പേര് ശരിക്കും കേള്‍ക്കാത്ത ഉദ്യോഗസ്ഥന്‍ V ആണോ അതോ B ആണോ എന്ന് അയാളോട് ചോദിച്ചു. അയാള്‍ ഉറക്കെ പറഞ്ഞു.
"സാര്‍ വയനാടിന്റെ V ആണ് "
ഉദ്യോഗസ്ഥന്‍ അയാളെ ഒന്നുടെ നോക്കി തെറ്റ് മനസിലാവാതെ അയാള്‍ വീണ്ടും പറഞ്ഞുകൊണ്ടേ ഇരുന്നു.
"സാര്‍ വയനാടിന്റെ V ആണ് "
ആളുകള്‍ അയാളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു "WAYANAD ല്‍ എവിടെ ആണ് ഭായ് V"
-------------
ഉച്ചഭക്ഷണതിന്റെ സമയം ഒരു ഹോട്ടല്‍ ആണ് സ്ഥലം. ആളുകള്‍ക്ക് സപ്ലയര്‍ തിരക്കിട്ടു ഭക്ഷണം വിളംമ്പികൊണ്ടിരികുന്നു. എന്റെ ഒരു ഫ്രണ്ട് കഴിച്ചുകൊണ്ടിരിക്കെ തൈരും മോരും സപ്ലയര്‍ കൊണ്ടുവന്നു.സപ്ലയര്‍ ചോദിച്ചു "തൈര് വേണോ അതോ മോര് വേണോ" .
വേറെ ഏതോ ചിന്തയില്‍ ആയിരുന്ന അവന്‍ ആദ്യം ഒന്നും വേണ്ട എന്നു പറഞ്ഞു. സപ്ലയര്‍ കുറച്ചു അകലെ പോയപ്പോള്‍ ആണ് അവനു തൈരോ മോരോ വേണമെന്ന് തോന്നിയത്.
ഉച്ചത്തില്‍ അവന്‍ ചോദിച്ചു പോയത് തൈരും മോരും കൂട്ടിയുള്ള
മലയാളത്തിലെ ഒരു പച്ച തെറി ആയിപോയി. എന്താണ് ആ തെറി എന്നത് ഒരു ക്ലൂ മാത്രം തരാം ഞാന്‍.
തൈര് + മോര് = ???
ആന്‍സര്‍ എന്നോട് പറയണ്ട മനസ്സില്‍ പറഞ്ഞാ മതി കേട്ടാ :P
aashamsakal............
ReplyDelete"WANAYAD ല്‍ എവിടെ ആണ് ഭായ് V"
ReplyDeletewanayad ?
എന്താ ഈ വനയാട് ??
ഹോ ഭാഗ്യം ഒരാള്‍ കണ്ടു ആ പിടിച്ചു തെറ്റ് !!!!
ReplyDeleteനമ്മള്‍ ഒന്നു പരീക്ഷിച്ചു നോക്കിയതാ :P