Pages

Friday, December 31, 2010

Be careful this New Year

ന്യൂ ഇയര്‍ ആണെന്നു കരുതി കൂടുതല്‍ വീശണ്ട. കണ്ടില്ലേ, കാഴ്ച ഈ അവസ്ഥയിലായാല്‍ വാഹനം ഓടിക്കുമ്പോള്‍ എന്തുമാത്രം അപകട സാധ്യത ഉണ്ടെന്ന്.
എല്ലാ മാന്യ വായനക്കാര്‍ക്കും വെള്ളരിക്കാപ്പട്ടണത്തിന്റെ പുതുവത്സരാശംസകള്‍

Thursday, December 30, 2010

പട്ടണം പരേഡ്‌ 2010 !!!

ചില യൂണിഫോംസ് കണ്ടാല്‍ റെസ്പെക്റ്റ്‌ തോന്നാറുണ്ടോ? പക്ഷെ ഇവിടെ ചിലര്‍ക്ക് എന്താ തോന്നിയതെന്നു നോക്കൂ !!!
Tuesday, December 28, 2010

ഭൂലോക പശു!!!

വെള്ളരിക്കാപ്പട്ടണത്തിന്റെ സ്വന്തമായ ഈ ഭൂലോക പശുവിനെ ബൂലോകം നിവാസികള്‍ക്കു മുമ്പില്‍ പരിജയപ്പെടുത്തുന്നു. ഇവള്‍ ഒരു സാധാരണ പശുവല്ല ഭൂലോകം മുഴുവന്‍ സ്വന്തം ശരീരത്തില്‍ പേറിനടക്കുന്നവളാ. മനസ്സിലാകാത്തവര്‍ അവളെ ഒന്ന് സൂക്ഷിച്ചുനോക്കൂ

(കറവയൊക്കെ വറ്റി, പണ്ട് നമ്മുടെ ദാസനും വിജയനും പറഞ്ഞപോലെ ഇപ്പോള്‍ വെറും ഐശ്വര്യത്തിന്‍റെ സൈറണ്‍ മാത്രം. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ തരാന്‍ ഉദ്ദേശിക്കുന്ന വില സഹിതം  വെള്ളരിക്കാപ്പട്ടണവുമായി ബന്ധപ്പെടുക. തുക ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ തോര്‍ത്തുമുണ്ട് പൊത്തി കച്ചവടമുറപ്പിക്കാം)

Monday, December 27, 2010

തള്ള് തള്ള് തല്ലിപ്പൊളി വണ്ടി!!!

ഞാന്‍ അപ്പോഴേ പറഞ്ഞതാ തള്ളിത്തരാനൊന്നും എന്നെ വിളിക്കണ്ടാന്ന്. പക്ഷെ സെല്‍ഫ്‌ വര്‍ക്ക്‌ ചെയ്യുന്നില്ലാന്ന് പറഞ്ഞാന്‍ പിന്നെ എന്ത് ചെയ്യും

Sunday, December 26, 2010

പുതിയ ചോക്ലേറ്റ് ലോകം!!!

കാര്‍ , കത്തി, ലാപ്ടോപ്, സോപ്പ്, ചെരിപ്പ്‌, ഡ്രസ്സ്‌, ഷൂസ്, കീബോര്‍ഡ്‌ ഇവയൊക്കെ ചോക്ലേറ്റ് കൊണ്ടാക്കിയാല്‍ കുഴപ്പമുണ്ടോ?


-----

ഇന്ന് വെള്ളരിക്കാപ്പട്ടണത്തിന്റെ നൂറാം ദിവസം :)

നൂറാം ദിവസം പ്രമാണിച്ച് മുകളില്‍ കാണുന്ന ചോക്ലേറ്റുകള്‍ വെള്ളരിക്കാപ്പട്ടണത്തിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും സമര്‍പ്പിക്കുന്നു:)

Friday, December 24, 2010

ക്രിസ്മസ് ട്രീകള്‍ ഇങ്ങനെയും!!!

ആളുകള്‍ ക്രിസ്മസ് ട്രീകള്‍ ഉണ്ടാക്കിയത് കണ്ടില്ലേ തുണികള്‍ , പഴങ്ങള്‍ ‍പുസ്തകങ്ങള്‍ ‍, ബിയര്‍ ബോട്ടിലുകള്‍ , തലയിണകള്‍ , വീപ്പകള്‍ , എന്തിന് ഷോപ്പിംഗ്‌ ട്രോളികള്‍ കൊണ്ടുവരെ  ഉണ്ടാക്കിയ ട്രീകള്‍ കണ്ടില്ലേ അവസാനം ആ ചേട്ടന്റെ കയ്യില്‍ എന്തുകൊണ്ടോ ഉണ്ടാക്കിയ ഒരു കുഞ്ഞന്‍ ട്രീയും.

ഇതൊക്കെ കണ്ടിട്ട് വെള്ളരിക്കാപ്പട്ടണം മാത്രം വെറുതെ ഇരിക്കണോ ഞങ്ങളുമുണ്ടാക്കി ഒരു ട്രീ!!! എങ്ങനെയെന്നല്ലേ ട്രീകളുടെ ഈ ഫോട്ടോകള്‍ കൊണ്ടുതന്നെ :) (മുകളിലേക്ക് സ്ക്രോള്‍ ചെയ്ത് സൂക്ഷിച്ചു നോക്കൂ)


എല്ലാവര്‍ക്കും വെള്ളരിക്കാപ്പട്ടണത്തിന്‍റെ ക്രിസ്മസ് ആശംസകള്‍

Thursday, December 23, 2010

ചാത്തന്‍ സേവ!!! ഭാഗം-1

കുറഞ്ഞ ചെലവില്‍ ഹെലിക്കോപ്റ്ററില്‍ യാത്ര ചെയ്യണോ? അതിനായി ഇതാ 'ഹെലിക്കോപ്ട്ടോറിക്ഷ'. ഓട്ടോചാര്‍ജ്‌ മാത്രം കൊടുത്താല്‍ മതി

ഇനി പെട്രോള്‍ അടിക്കാതെ ബൈക്കില്‍ യാത്രചെയ്യണമെന്നുണ്ടോ? ഇതാ 'ബൈക്കിള്‍'' റെഡി


(പേരുകള്‍ രണ്ടും വെള്ളരിക്കാപ്പട്ടണത്തിന്റെ സംഭാവന)

Sunday, December 19, 2010

മൊബൈല്‍ ബാര്‍ !!!

തോഴിലില്ലായ്മ പെരുകുമ്പോള്‍ യുവജനങ്ങള്‍ക്കായിതാ ഒരു പുതിയ സ്വയംതൊഴില്‍ സംരംഭം 'മൊബൈല്‍ ബാര്‍ കിറ്റ്'‌.  ഈ ബെല്‍റ്റ്‌ വാങ്ങുക കുപ്പിയും ഗ്ലാസും വെക്കുക ആവശ്യക്കാരുടെ അടുത്തുചെല്ലുക‌ ഒഴിച്ചുകൊടുക്കുക. ഈ കിറ്റിന്റെ പ്രത്യേകതകള്‍ കണ്ടില്ലേ കുപ്പിയും ഗ്ലാസും വെക്കാനായി പ്രത്യേകം പ്രത്യേകം അറകള്‍ (അച്ചാര്‍ വെക്കാനുള്ള അറമാത്രം കാണുന്നില്ല).

കുടിയന്മാര്‍ക്കിനി ഒന്നു മിനുങ്ങാന്‍ ബാറുവരെ പോകണമെന്നില്ല സാധനം ഇങ്ങോട്ടെത്തിക്കൊള്ളും.

പിന്നൊരുകാര്യം ഇത് തുടങ്ങാന്‍ ബാര്‍ ലൈസന്‍സ് വേണോ എന്നൊന്നും അറിയില്ല കേട്ടോ :)

കൂടുതല്‍ വിവരത്തിനും ഇത് വേണ്ടവര്‍ക്കും ദാ ഇവിടെ ചെല്ലാം!!!

Saturday, December 18, 2010

Mr.Deen ദുബായില്‍


ബൂലോക പുലിയും വെള്ളരിക്കാപ്പട്ടണത്തിലെ പ്രധാന ബ്ലോഗറും അതിനെല്ലാമുപരി എന്റെ സുഹൃത്താകാന്‍ ഭാഗ്യം സിദ്ധിച്ച ആളുമായ Mr.Deen ഇന്ന് (18/12/2010 ശനി) ദുബായിലേക്ക്‌. ഇനിമുതല്‍ ദുബായില്‍ നിന്നായിരിക്കും വെള്ളരിക്കാപ്പട്ടണത്തിന് അദ്ദേഹത്തിന്റെ സേവനം ലഭ്യമാവുക.
അദ്ദേഹത്തിന്റെ ശോഭനമായ ഭാവിക്കായി എന്റെയും വെള്ളരിക്കാപ്പട്ടണം ബ്ലോഗിന്റെയും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

-Ÿāđů


------------------------------------------------------------------------------------------------------------------------------------------ 
ദുബായ് ബൂലോകം സുഹൃത്തുക്കളോട് ഒരു പ്രത്യേക അറിയിപ്പ്‌:
ആള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും എട്ടും പൊട്ടും തിരിയാത്ത പയ്യനാ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാന്‍ സാധ്യതയുണ്ട്  ഒരു കണ്ണ് വേണേ :)

Thursday, December 16, 2010

ചലിക്കുന്ന ലാപ്ടോപ് സ്റ്റാന്റ് !!!

കാര്‍ട്ട് ആയും ലാപ്ടോപ് സ്റ്റാന്റായും ഉപയോഗിക്കാന്‍ പറ്റുന്ന ഉപകരണം. യാത്രകളില്‍ എയര്‍പോര്‍ട്ടിലും, റെയില്‍വേ സ്റ്റേഷനിലും മറ്റു തിരക്കുള്ള സ്ഥലങ്ങളിലും വളരെ പ്രയോജനപ്പെടുന്ന തരത്തിലാണ് ഇത് ഡിസൈന്‍ ചെയ്തിട്ടുള്ളത്. 
പിന്നെ ഒരു കാര്യം ഇതിന്റെ കൂടെ കസേര കിട്ടില്ല കേട്ടോ, ഇരിക്കാന്‍ കസേര കിട്ടാത്ത സ്ഥലങ്ങളില്‍  അത്രയ്ക്ക് അത്യാവശ്യമുള്ളവര്‍ നിന്നിട്ട് ഉപയോഗിച്ചാല്‍ മതി :)

Wednesday, December 15, 2010

BreaD WITH BlooD !!!അല്പം അറപ്പും അല്പം ഭയാനകവും തോന്നിക്കുന്ന ഈ ചിത്രങ്ങള്‍ തായ്‌ലാന്‍ഡിലെ പുതിയ മോഡല്‍ ബ്രഡിന്‍റെ ചിത്രങ്ങള്‍ ആണ്. ഇതൊക്കെ എങ്ങനെ കഴിക്കാന്‍ തോന്നുന്നു ഇവര്‍ക്ക്??? ഏതായാലും ഐഡിയ അടിപൊളി തന്നെ അല്ലെ  !!!

Tuesday, December 14, 2010

പൈറസി കുറ്റകരമോ പ്രകൃതിസംരക്ഷണമോ?

ഇനി പറയൂ പൈറസി കുറ്റകരമോ പ്രകൃതിസംരക്ഷണമോ?

അറിയിപ്പ്‌: വെള്ളരിക്കാപ്പട്ടണത്തില്‍ ഇതും ഇതിനപ്പുറവും പറയും. അതും കരുതി ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അത് ചെയ്യുന്നവരുടെ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും, അതിന് വെള്ളരിക്കാപ്പട്ടണം യാതൊരു ഉത്തരവാദിയും ആകുന്നതല്ല  :)

Monday, December 13, 2010

"4 സീറ്റര്‍ സ്കൂട്ടര്‍ " ഫോര്‍ ഫാമിലി

നമ്മുടെ പഴയ വെസ്പ സ്കൂട്ടര്‍ ഓര്‍മ്മയുണ്ടോ? മിഡില്‍ ക്ലാസ്സുകാരന്റെ ഫാമിലി വെഹിക്കിള്‍ . ഇപ്പോള്‍ ദേ ലവന്‍ 4 സീറ്റര്‍ ആയി വീണ്ടും അവതരിച്ചിരിക്കുന്നു. അതായത് ഒരു ഫുള്‍ ഫാമിലിക്ക് സുഖമായി യാത്രചെയ്യാം. പക്ഷെ ഇവനെ വിപണിയില്‍ ഇറക്കുമോ അതോ വെറും ഓട്ടോ ഷോകളില്‍  ഡിസ്പ്ലേ ചെയ്യാന്‍ മാത്രമാണോ എന്നൊന്നും അറിയില്ല.

പണ്ട് രണ്ടു സീറ്റ്‌ ആയിരുന്നപ്പോഴും ഒരു നാലംഗ ഫാമിലിയൊക്കെ ഇതില്‍ ഞെങ്ങി ഞെരുങ്ങി യാത്രചെയ്തിരുന്ന ആ പഴയ നൊസ്റ്റാള്‍ജിക്‌ കാഴ്ച്ച മനസ്സില്‍ ഓര്‍മ്മ വരുന്നില്ലേ?

Sunday, December 12, 2010

പെഡല്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്ന ലാപ്ടോപ്പും!!!

സൈക്കിളും  തയ്യല്‍ മെഷീനുമൊക്കെ പെഡല്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നപോലെ ഇനി ഇതാ ലാപ്ടോപ്പും. ഇതിനു രണ്ടുണ്ട് പ്രയോജനം. ഒന്ന് വൈദ്യുതി ലാഭം, മറ്റൊന്ന്  മേലനങ്ങാതെ കംപ്യൂട്ടറിന്റെ മുന്നില്‍ മാത്രം കുത്തിയിരിക്കുന്നവര്‍ക്ക് ഒരു വ്യായാമവുംഇതിന്റെ പ്രവര്‍ത്തനം എങ്ങനെയെന്നറിയാന്‍ ദാ ഈ വീഡിയോ കാണൂ
Saturday, December 11, 2010

ഫുട്ബോള്‍ ശൈലികള്‍ പലതരംഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ!!!

വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe