Pages

Saturday, August 10, 2013

Happy Independence Day 2013


Friday, March 1, 2013

അളിയാ ഞാന്‍ ദുബായിയിലുണ്ട് 2

മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വാങ്ങിച്ചു കൊടുത്ത ഒരു സ്റ്റാര്‍ ബക്ക്സ് >> കോഫി << അതിനു ബദല്‍ ട്രീറ്റ് തരുവാനാണ് ഇത്തവണ ശ്രീഹരിയുടെ വരവ്.

ദുബായില്‍ എത്തി രണ്ടാം ദിവസം എന്നെ വിളിച്ച ശ്രീഹരി  നമ്മുടെ അടുത്ത 'ദുബായ് മീറ്റ്‌' ഡേറ്റ് 28/02/2013 നു ഉറപ്പിച്ചു. വിഭവ സമൃദ്ധമായ ഒരു 'സ്റ്റാര്‍ ബക്ക്സ്' ട്രീറ്റ്‌ :P സ്വപ്നം കണ്ട എനിക്ക് കിട്ടിയതോ കുറെ കമ്പനിയുടെ സാമ്പിള്‍  പ്രോഡക്റ്റ് കിറ്റ്‌... കഥ ഇങ്ങനെ :) !!!

28/02/2013 രാവിലെ 8.15നു എന്‍റെ ഫോണ്‍ അടിച്ചു .

ഞാന്‍ : ഹലോ ശ്രീഹരി  നീ പറഞ്ഞോ എവിടാ സ്ഥലം എത്രയാ ടൈം ഞാന്‍ എത്താം ? നമുക്ക് ബുജ്മാന്‍ തന്നെ പോരെ ? [കഴിഞ്ഞ തവണ നമ്മള്‍ കണ്ടു മുട്ടിയ സ്ഥലം]
അവിടെ ആകുമ്പോള്‍ അവിടെ അടുത്ത് തന്നെ STAR BUCKS ഉണ്ടല്ലോ :P എന്തെ ?

ശ്രീഹരി : ഇല്ലെട എനിക്ക് ഒരാളെ കാണാനുണ്ട് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നിനക്ക് അവിടെ വരാന്‍ പറ്റുമോ ?

ഞാന്‍ : വരല്ലോ. എവിടെ ആയാലും എനിക്ക് ഒരു ഐസ് ക്രീം ഇട്ട കാപ്പി കിട്ടിയ മതി . [നിന്‍റെയും കൂടി കാശു ആ 'STAR BUCKS' യില്‍ കൊടുത്ത മതി അങ്ങനെയല്ലെട യഥാര്‍ത്ഥസുഹൃത്തുകള്‍ ? ]

ശ്രീഹരി :  ശരി നീ 11 മണിക്ക് വേള്‍ഡ് ട്രേഡ് സെന്‍റെറില്‍ എത്തണം .....

ഞാന്‍ : ഓക്കെ . ഞാന്‍ അവിടെ എത്തി വിളിക്കാം ...[ ഫോണ്‍ കട്ട്‌ ചെയ്തു ].

11 മണിക്ക് വേള്‍ഡ് ട്രേഡ് സെന്‍റെര്‍ മെട്രോ സ്റ്റേഷനില്‍ എത്തിയ ഞാന്‍ ഫോണ്‍ എടുത്തു ശ്രീഹരിയെ വിളിച്ചു .

ഞാന്‍ : ഡാ എവിടെയാ ?

ശ്രീഹരി : നീ ഗള്‍ഫ്‌ ഫുഡ്‌ നടക്കുന്ന സ്ഥലത്ത് വാ ഞാന്‍ അവിടെ ഉണ്ട് ..

ഞാന്‍ : ഞേ  'ഗള്‍ഫ്‌ ഫുഡ്‌'  നീ എന്താ അവിടെ ചെയ്യുന്നേ ?

ശ്രീഹരി : നീ വാ പറയാം ...

ഞാന്‍ : ഒക്കെ . [ഗള്‍ഫ്‌ ഫുഡ്‌ നടക്കുന്ന ദിശ നോക്കി ഞാന്‍ നടന്നു കൂടെ മനസ്സില്‍ അനേകം ചിന്തകളും ...]


ഉപ്പ് തൊട്ടു 'കല്കണ്ടം' [കര്‍പ്പൂരം വേണ്ട അതു കഴിക്കാന്‍ കൊള്ളത്തില്ല :P] വരെയുള്ള  ഭക്ഷണപദാര്‍ത്ഥങ്ങള്‍ കിട്ടുന്ന ലോകത്തിലെ    ഏറ്റവും വലിയ  മാമാങ്കം. ഹായ് അപ്പോള്‍ പിന്നെ അവന്‍ എന്നെ കാര്യമായി തന്നെ സല്‍ക്കരിക്കാന്‍  തീരുമാനിച്ചു. [ശ്രീഹരി നീ എത്ര വലിയവനാട ].കണ്ടയുടനെ പാല്‍ പുഞ്ചിരിയോടെ എതിരേറ്റ എന്‍റെ പ്രിയ സുഹൃത്ത് ഓരോ 5 മിനിറ്റ് നും എന്നെ സല്‍കരിച്ചു കൊണ്ടേ ഇരുന്നു. 
1) EFFECT Energy Drink 

2) Power Horse Energy Drink 
3) Golf Muller Ice Cream 

എല്ലാ ട്രയല്‍ പാക്കറ്റുകളും കഴിച്ചു കഴിച്ചു ഹോ ഞാന്‍ ഒരുവഴിക്കായി. എന്നിട്ടും സമാധാനമാകാതെ ശ്രീഹരിയും അവന്‍റെ കമ്പനിയിലെ പര്‍ചെയ്സ് മാനേജര്‍ വിജേഷ്‌ കുമാറും ചേര്‍ന്ന് എനിക്ക് ട്രയല്‍ പാക്കറ്റുകള്‍ നിറച്ച 2 വലിയ പാക്കറ്റുകള്‍ നിറക്കുന്ന പ്രസക്തമായ ഭാഗങ്ങള്‍ ആണ് താഴെ കാണുന്നത് . 


നമ്മള്‍ മാത്രമല്ല ഗള്‍ഫ്‌ ഫുഡ്‌ കാണാന്‍ വന്ന എല്ലാവരും ഇത് പോലെ ഒക്കെ തന്നെ [കുറച്ചു സായിപ്പന്മാരും കുറച്ചു അറബികളും ഒഴികെ ] തനിക്ക് എടുക്കാന്‍ പറ്റുന്ന പരമാവതി സാധനങ്ങള്‍ ചിലര്‍ വലിയ ലഗേജ് ബാഗ്‌, മറ്റു ചിലര്‍ കാര്‍ഡ്‌ ബോര്‍ഡ്‌ ബോക്സ്‌.. എടുത്തു വീടുകളിലേക്ക് മടങ്ങുന്നു. നമ്മളും അവരവരുടെ  റൂമിലേക്ക്‌ യാത്രയായി. 
  

Last Scene : ഒരു മലയാളി വളരെ വിഷമത്തില്‍  ഫോണില്‍ സംസാരിക്കുന്നു 
" അളിയാ ഈ സാധനം ഹാളില്‍ കയറ്റുന്നില്ല "


അയാളുടെ കൈയില്‍ കണ്ട സാധനം ഇതാണ്.  കുറെ കൂട്ടുകാരുള്ള ഒരു പാവം മലയാളി. :P

...
റൂമില്‍ എത്തിയ ഉടനെ ശ്രീഹരി യെ വിളിച്ചു 
"മച്ചു Thank You So Much....."


വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe