Pages

Sunday, October 31, 2010

ലൈഫ് ഈസ്‌ സിമ്പിള്‍ !!!


ഇങ്ങനെയും ആളുകള്‍ ജീവിക്കുന്നു നമുക്ക് ചുറ്റും. നാം നമ്മുടെ തിരക്കിനിടയില്‍ കാണാതെ പോകുന്ന കുറെ മനുഷ്യര്‍ !!!

ഫാഷന്‍ ഫാഷന്‍ ഭാഗം 2

  
മീശ, താടി ഇവ വളര്‍ത്തുന്നതില്‍  ചിലര്‍ പരീക്ഷണം നടത്താറുണ്ട്. അവയില്‍ ചിലത് ദേ ഇങ്ങനെ.

Saturday, October 30, 2010

വായ്മൊഴി പൊയ്മൊഴി ഭാഗം 2

അത്യാവശ്യത്തിനു മാത്രം യാത്രക്കാര്‍ കയറിയ ഒരു പ്രൈവറ്റ് ബസ്‌. ഒരു പാലത്തിനു മുകളിലൂടെ അതിനുതൊട്ടടുത്തുള്ള ബസ്‌സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. കണ്ടക്ടര്‍ ബസ്‌ പുറപ്പെട്ട സ്ഥലവും എത്തേണ്ട സ്ഥലവും മാറിമാറി ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പാലത്തിനുതാഴെയുള്ള കുളിക്കടവില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീ സോപ്പുതേക്കുന്നതിനിടയില്‍ ദേഷ്യത്തോടെ വിളിച്ചുപറഞ്ഞു 

"നിന്‍റെ തള്ളയോടു ചെന്നു പറയടാ"


(ബസ്‌ റൂട്ട്  ഇടുക്കി to തേക്കടി)

[ഒരു SMS ഫോര്‍വേഡഡ് മെസേജ് ആയി കിട്ടിയത്]

Friday, October 29, 2010

സ്വയം ചലിക്കുന്ന പാറ !!!! പാറകള്‍ സ്വയം ചലിക്കുമോ ഇല്ല !!! അല്ലെ ???? പക്ഷെ ഈ ലോകത്ത് അങ്ങനെയൊക്കെ സംഭവിക്കുന്നു കൂടുതല്‍ വിവരം ഇവിടെ

രാജകീയ ദൗത്യം !!! ???പക്ഷികള്‍ക്കറിയ്വോ ഈ ബെന്‍സ്‌, ഫിയറ്റ്‌, ടൊയോട്ട എന്നൊക്കെ. രണ്ടുദിവസം  നിര്‍ത്തിയിട്ടാല്‍ ഏതു കാഷ്ട്ടിക്കാത്ത പക്ഷിയും ചെയ്തുപോകും. അല്ലേ? :)

Thursday, October 28, 2010

BEAUTY MEETS RISK !!!!ഇത് 'വിക്ടോറിയ വാട്ടര്‍ ഫാള്‍സ്'  മനുഷ്യന്റെ സാഹസം & വിനോദം അതിന്റെ ഉച്ചസ്ഥായിയില്‍ കാണാന്‍ പറ്റുന്ന സ്ഥലം കാരണം ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഭൂമിയില്‍  നിന്ന് 360 അടി മുകളില്‍ ആണ്.ഇനി ഈ സ്ഥലത്തിന് പേര് 'DEVIL SWIMMING POOL' പറ്റിയ പേരുത്തന്നെ.  Wednesday, October 27, 2010

കുളിക്കാന്‍ ചോക്ലേറ്റ് !!!!കുളിക്കാനും മസ്സാജിനും  ചോക്ലേറ്റ് വളരെ നല്ലത് സായിപ്പിന്റെ പുതിയ കണ്ടുപ്പിടിത്തം. ഇനിയിപ്പം സെക്കന്റ്‌ ഹാന്‍ഡ്‌  ചോക്ലേറ്റ് ഇന്ത്യന്‍ വിപണിയില്‍ വരും സായിപ്പുനെ  കുളിപ്പിച്ചു വൃത്തിയാക്കിയ സെക്കന്റ്‌ ഹാന്‍ഡ്‌  ചോക്ലേറ്റ്!!! കൂടുതല്‍ വിവരം ഇവിടെ 

പുതിയ തലമുറയുടെ കുട !!!

നല്ല മഴയുള്ള സമയത്ത് കുട പിടിച്ചു നടക്കുക വലിയ പാടുള്ള ഒരു കാര്യം തന്നെ. ഇനിയിപ്പം ശരീരത്തു ഫിറ്റ്‌ ചെയ്ത മോഡല്‍ ആയാലോ എന്തായാലും എന്താ നനയാതെ നടന്നാല്‍ പോരെ അല്ലെ ???

Tuesday, October 26, 2010

കാറ്റുപോയാല്‍ മാനവും പോകും !!!

ചിലസ്ഥലത്ത് ഡ്രസ്സ്‌ ഉണ്ടാക്കാന്‍ തുണികിട്ടാനില്ലാത്ത പോലെയ കിട്ടിയത് കൊണ്ട് ഡ്രസ്സ്‌ ഉണ്ടാക്കി അതും ഇട്ടു നടക്കും. ഈ പെണ്ണിനോക്കെ എന്തിന്റെ കുറവാ !!!

സമയമില്ല കളയാന്‍!!!

ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ചിലര്‍ക്ക് കളയാന്‍ സമയമില്ല  ചിലതൊക്കെ കളയാന്‍ വരെ. നര്‍മ്മത്തിനു വേണ്ടി ഉണ്ടാക്കിയതാണെങ്കിലും ഭാവിയില്‍ നടക്കാം എന്നെ ഉള്ളൂ.

Monday, October 25, 2010

ഇലക്ഷന്‍ പാമ്പ് !!! CARTOON

ഇലക്ഷനെ ചൊല്ലി അക്രമം, ഹര്‍ത്താല്‍ എന്നിവ നടക്കുന്ന നമ്മുടെ കേരളം. ഞാന്‍ കണ്ട ഒരു കാര്‍ട്ടൂണ്‍  ഈ സമയത്ത് ഒന്ന് റീ എഡിറ്റ്‌ ചെയ്യാം എന്നു തോന്നി.

Sunday, October 24, 2010

വരുന്നു 'ഗൂഗിള്‍ ‍' & 'ഫേസ് ബുക്ക്‌' വസ്ത്രം !!!

'ഗൂഗിള്‍' പ്രചാരം കൂടി വരുന്ന ഈ സമയത്ത് അതിന്റെ പേരില്‍ ഒരു സാരി കൂടി ആയാലോ. പറഞ്ഞത് തമാശയല്ല ഇത് 'സത്യ പോള്‍' ഡിസൈന്‍  ചെയ്ത ഗൂഗിള്‍ ഹോം പേജ് മോഡല്‍  'ഊഗിള്‍' സാരി. ഇനി അടുത്തത് 'FACEBOOK '.


റഷ്യക്കാരിയായ 'LANA BALANA' ഡിസൈന്‍ ചെയ്ത FACEBOOK മോഡല്‍ വസ്ത്രം.
ഇനി ഒരു ഗെയിം കളിക്കാം

വെള്ളരിക്കാപ്പട്ടണത്തിന്‍റെ വായനക്കാര്‍ക്കായി ഇതാ ഒരു ഫ്ലാഷ് ഗെയിം. കളിക്കൂ രസിക്കൂ പോയിന്റ്‌ നേടൂ!!!
ആദ്യം കാണുന്ന പരസ്യത്തില്‍ ആരും ക്ലിക്ക് ചെയ്യരുത്‌
ദൈവം വരച്ച ചിത്രം !!!

ദൈവം മനുഷ്യനെ വിസ്മയിപ്പിക്കാന്‍ ഇതുപോലെ 
പച്ചക്കറിയില്‍ വിചിത്രമായ രൂപം ഉണ്ടാകാറുണ്ട്!!!
 ഈ മനുഷ്യന്‍ ചുമ്മാതിരിക്കുമോ അവന്റെ പങ്കിന് ദേ ഇതുപോലെ 

Saturday, October 23, 2010

കാര്‍ തിന്നുന്ന റോബോട്ട് !!!!!

അതെ കാറുത്തിന്നുന്ന റോബോട്ട് തന്നെ നിങ്ങളുടെ കാര്‍ അനതികൃതമായി പാര്‍ക്ക്‌ ചെയ്തിരിക്കുവാണോ എങ്കില്‍ ഇവന്‍ തിന്നത് തന്നെ. ജപ്പാനില്‍ അനതികൃതമായി പാര്‍ക്കിംഗ് ചെയ്തിരിക്കുന്ന വണ്ടി ഇടിച്ചു പപ്പടമാക്കുന്ന 'Rescue Dragonറോബോട്ട്.
 സംഭവം ഇപ്പോള്‍ കണ്ടു പിടിച്ചതോന്നുമല്ല കേട്ടോ 1935 ല്‍ 'science fiction pulp magazine' വന്ന ഈ ചിത്രം ആണ് ഈ  ഐഡിയ യുടെ പിന്നില്‍ കൂടുതല്‍ വിവരം ഇവിടെ 
 

പ്രണയത്തിന്റെ ജീവമന്ത്രം !!!


നീ കാണുവാന്‍ ഞാനെഴുതി ആ കടല്‍ത്തീരത്ത്‌ പ്രണയപ്പ്രപഞ്ചത്തിന്‍റെ എക്കാലത്തേയും ജീവമന്ത്രമായ ആ മൂന്നു വാക്കുകള്‍ ...

അതുവഴിയെ പോയിട്ടും ആ വാക്കുകള്‍ നീ കണ്ടില്ല വിധിയെന്ന തിരമാല

എന്നെ തോല്‍പ്പിച്ച് എന്റെ വാക്കുകളെ മായ്ച്ചുകളഞ്ഞു...

എന്നിലാ അഗാധമായ ദു:ഖം ഒരു കണ്ണീര്‍ക്കടലായി പക്ഷെ കണ്ണുനീരിനും കടല്‍നീരിനും ഒരേ ഭാവമായതുകൊണ്ടോ
എന്റെ ദു:ഖവും നീ  അറിഞ്ഞില്ല ??

തറ വൃത്തിയാക്കാന്‍ തറ മാര്‍ഗ്ഗം!!!

നമ്മള്‍ ഇടുന്ന ഡ്രസ്സ്‌ കുറച്ച് ഇറക്കം കൂട്ടിയാല്‍മതി പിന്നെ വീട്ടില്‍ ക്ലീനിംഗ് മെറ്റീരിയല്‍ വാങ്ങണ്ട
പിന്നെ ഇത് പരീക്ഷിക്കുന്നത് കുട്ടികളില്‍ ആകുമ്പോള്‍ ഇവര്‍ തിരിച്ചൊന്നും ചോദിക്കുകയും ഇല്ലല്ലോ
ഇതുപോലെ വളര്‍ത്തുമൃഗങ്ങളിലും
സ്വന്തം കാലിലും ട്രൈ ചെയ്യാം!!!

Friday, October 22, 2010

കറങ്ങാന്‍ ഒരു സൈക്കിള്‍ !!!

പേരുപോലെ തന്നെ കറങ്ങാന്‍ വേണ്ടി മാത്രമുള്ള ഒരു സൈക്കിള്‍ ആണ് ഇത്. കാരണം വ്യായാമത്തിന് വേണ്ടിയോ അതോ ഒരു രസത്തിന് വേണ്ടിയോ ഉണ്ടാക്കിയ ഒന്ന്..ഇത് വച്ച് നാടുകറങ്ങാന്‍ പറ്റില്ല. 

Thursday, October 21, 2010

ഫാഷന്‍ ഫാഷന്‍ !!!

 മുഖത്തുകൂടി JCB പോയത് പോലെ ഉള്ളതും ഫാഷന്‍ തന്നെ


മീശ ഒന്നുടെ ആയിക്കോട്ടെ ഇനി അതിനൊരു കുറവ് വേണ്ട!!!

Wednesday, October 20, 2010

ദി ബിഗ്‌ ബുര്‍ജ്‌ ട്രീ !!!

ഫോട്ടോ കണ്ടില്ലേ ഈ ഭീമന്‍ മരം ഒറ്റ നോട്ടത്തില്‍ നോക്കാന്‍ തന്നെ എത്ര പ്രയാസം അപ്പോള്‍  ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍ എത്ര  കഷ്ടപ്പെട്ടു കാണും. എന്തായാലും ഒരു ഒന്നൊന്നര മരം തന്നെ !!! 

ഒരു ഐ ഫോണ്‍ പറന്ന കഥ


 കാശ് കൊടുത്തു iPHONE വാങ്ങുക എന്നിട്ട് അത് ബലൂണില്‍ കെട്ടി വച്ച് 20 miles മുകളിലോട്ടു പറപ്പിക്കുക വിത്ത്‌ വീഡിയോ ഷൂട്ട്‌ മോഡ് നല്ല ഭ്രാന്ത് തന്നെ !!!

Tuesday, October 19, 2010

ഒടുവില്‍ അവളെന്നെ വിളിച്ചു!!!

ഞാന്‍ അഗാധമായ നിദ്രയില്‍ ആയിരുന്ന ഒരു പുലര്‍കാല സന്ധ്യാ നേരം.
അങ്ങകലെ ഒരു സുന്ദരമായ ഗാനം കേട്ടു അതെ അത് എന്റെ സെല്‍ ഫോണിന്‍റെ റിംഗ്ടോണ്‍ തന്നെ. ഉറക്കച്ചടവില്‍ കുറച്ചു വിഷമത്തോടെ ഞാന്‍ ആ ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു അപ്പോള്‍ എന്റെ മനസ് മന്ത്രിച്ചു "ചിലപ്പോള്‍ അത് അവളായിരിക്കും". ഞാന്‍ ഫോണ്‍ എടുത്തു ബട്ടണ്‍ അമര്‍ത്തി ഹലോ പറഞ്ഞു
നല്ല മധുരമുള്ള ശബ്ദത്തില്‍ അവള്‍ എന്നോടു പറഞ്ഞു

"ചേട്ടാ ഇതുവരെ ഡയലര്‍ ടോണ്‍ സെറ്റ്‌ ചെയ്തില്ലേ ഒന്നില്‍ അമര്‍ത്തു"

പുന്നാര മോളെ നിന്റെ ഒരു ഡയലര്‍ ടോണ്‍ നല്ല രണ്ടു തെറി പറഞ്ഞു ഫോണ്‍ വലിച്ചെറിയാന്‍ തോന്നി പക്ഷെ ഫോണ്‍ പുതിയതല്ലേ അത് കൊണ്ട് വേണ്ടെന്നു വച്ച് ബാക്കി ഉള്ള ഉറക്കം ഉറങ്ങാന്‍ ശ്രമിച്ചു. കുറച്ചു കഴിഞ്ഞു വീണ്ടും ഫോണ്‍ പാടുന്നു പക്ഷെ ഇത്തവണ അലാറത്തിന്റെ ഊഴം ആയിരുന്നു!!!.

.
.

(സോറി ഫ്രണ്ട് ഇന്ന് ഇവിടെ കവിത ഒന്നും ഇല്ല!!! അവള്‍ എന്നെ പറ്റിച്ചില്ലേ)

വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe