"ആ യാഥാര്‍ത്യം" കഥ പോലെ പറയാം !!!
REAL TIME IN LIFE
എന്‍റെ സുഹൃത്തിന്‍റെ ജീവിതത്തില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം പറയാം. അന്ന് അവന്‍ ഒരു ചെറിയ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. സാമ്പത്തികമായി അത്ര വലിയ നിലയിലല്ല അവന്‍റെ കുടുംബം. തൊട്ടടുത്ത് തന്നെ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ ഉണ്ട് അവിടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ ദിവസവും അവന്‍ കാണാറുണ്ട്. പിന്നീട് അവര്‍ തമ്മില്‍ കാണുമ്പോള്‍ പരസ്പരം ചിരിക്കാന്‍ തുടങ്ങി. വൈകാതെ അവര്‍ പ്രണയത്തിലുമായി. ക്ലാസ്സ് കഴിഞ്ഞുപോകുമ്പോള്‍ എന്നും അവന്‍ അവള്‍ക്ക് ഐസ്ക്രീം വാങ്ങിച്ചുകൊടുത്തു സംസാരിക്കുമായിരുന്നു. അങ്ങനെ എപ്പോഴും സംസാരിച്ചുകൊണ്ടേ ഇരിക്കണമെന്നു തോന്നി രണ്ടുപേര്‍ക്കും. അവളുടെ കയ്യിലാണെങ്കില്‍ മൊബൈല്‍ ഫോണും ഇല്ല! ഇനി എന്ത് ചെയ്യും. അവളും ഒരു പാവപ്പെട്ട ഒരു വീട്ടിലെ കുട്ടി ആയിരുന്നു. അവന്‍ ഒരു സെക്കന്റ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ വാങ്ങി. എന്നിട്ട് അവന്‍റെ കയ്യിലുണ്ടായിരുന്ന പുതിയ മൊബൈല്‍ ഫോണ്‍ അവള്‍ക്കു കൊടുത്തു, കാരണം അവന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ഫോണ്‍ ചെറിയ മോഡല്‍ ആയിരുന്നു. വീട്ടില്‍ ഒളിച്ചുവെക്കാന്‍ അതല്ലേ എളുപ്പം. പ്രണയം അങ്ങനെ തുടര്‍ന്നു. കാലങ്ങള്‍ കടന്നുപോയി അവളുടെ കമ്പ്യൂട്ടര്‍ ക്ലാസ്സ് കഴിഞ്ഞു. എല്ലാ ദിവസവും കാണുന്നത് കുറഞ്ഞു. പക്ഷെ രാത്രിയില്‍ ഉള്ള ഫോണ്‍ സംസാരം നടന്നുകൊണ്ടേ ഇരുന്നു. പിന്നീട് ചിലപ്പോള്‍ അവളെ വിളിക്കുവാന്‍ ഡയല്‍ ചെയ്യുമ്പോള്‍ എന്‍ഗേജ്ഡ് ടോണ്‍ വരാന്‍ തുടങ്ങി. ചോദിച്ചാല്‍ പറയും "എന്‍റെ ഫ്രണ്ട് വിളിച്ചതായിരുന്നു" എന്ന്. ദിവസങ്ങള്‍ക്ക് ശേഷം ഫോണ്‍ സംസാരവും കുറഞ്ഞു.
ഒരിക്കല്‍ ഒരു സുഹൃത്തുവഴി അവന്‍ അറിയാനിടയായി അവള്‍ക്കിപ്പോള്‍ വേറെ ഒരു ലവ് അഫയര്‍ ഉണ്ടെന്ന്. അത് ഒരു മൊബൈല്‍ ഫോണ്‍ വഴി പരിജയപ്പെട്ടു സംഭവിച്ചതാണത്രേ.
കുറച്ചു നാളുകള്‍ക്കു ശേഷം അവനെ കാണാന്‍ അവള്‍ വന്നു. അതേ ഐസ്ക്രീം പാര്‍ലറില്‍ കൂട്ടിക്കൊണ്ടുപോകാന്‍ പറഞ്ഞു. അവന്‍ കൊണ്ടുപോയി. അവിടെ വെച്ച് അവളുടെ ഇപ്പോഴത്തെ പ്രണയ കഥ അവനോടു പറഞ്ഞു. ദേഷ്യം തോന്നരുതെന്നും പറഞ്ഞ് അവള്‍ അവന്‍റെ ഫോണ്‍ തിരിച്ചുകൊടുത്തു. കിട്ടിയഉടനെ അവന്‍ അവളുടെ കണ്‍മുമ്പില്‍വെച്ചുതന്നെ ആ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു എന്നിട്ട് ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു.
...
കുറച്ചുകാലത്തെ നിരാശാജീവിതത്തിനുശേഷം മറ്റൊരു പ്രണയത്തിലാണ് കക്ഷി ഇപ്പോള്‍ .
വളരെ യാദൃഛികം എന്നുപറയട്ടെ ഈ സുഹൃത്തിന്‍റെ കഥ ഒരിക്കല്‍ ഞാന്‍ നാട്ടിലെ മറ്റൊരു സുഹൃത്തിനോട് പറയാന്‍ ഇടയായി. കഥകേട്ട ഉടന്‍ അവന്‍ കുറച്ചുനേരം ചിരിച്ചു എന്നിട്ട് പറഞ്ഞു
"ഇതുപോലെത്തന്നെയാണ് എന്‍റെ ജീവിതത്തിലും നടന്നത് അതുകൊണ്ടാണ് ചിരിച്ചത്, പക്ഷെ ഒരു ചെറിയ ചേഞ്ച്"
"എന്താ അത്" ഞാന്‍ ചോദിച്ചു.
"മൊബൈല്‍ കിട്ടിയ ഉടനെ അതുപൊട്ടിച്ചു പിന്നെ അവള്‍ക്കിട്ടും ഒന്ന് പൊട്ടിച്ചു"!!! അത്ര തന്നെ!!!
Comments
Post a Comment
ഒന്നും പറയാതെ പോവുകയാണോ? രണ്ടു ചീത്തയെങ്കിലും പറഞ്ഞിട്ട് പോകൂന്നെ...