പേരിലെ പൊല്ലാപ്പ് !!!
REAL TIME IN LIFE
ഒരിക്കല്‍ ഞാന്‍ ബസ്സില്‍ യാത്രക്കിടയില്‍ കണ്ട ചെറിയ സംഭവം പറയാം. ബസ്സില്‍ നല്ല തിരക്കായിരുന്നു അന്ന്. ഒരു സ്റ്റോപ്പ് എത്തിയപ്പോള്‍ ബസ്സ് നിന്നു യാത്രക്കാരനായ ഒരാള്‍ പിന്‍വാതില്‍ വഴി ഇറങ്ങി. ഇറങ്ങിയ ആള്‍ കൂടെ വന്ന തന്റെ ഭാര്യ ഇറങ്ങാന്‍ കാത്തുനില്‍ക്കുകയാണ് ഒന്നും മിണ്ടാതെ. ഭാര്യ ഇറങ്ങിയില്ല
ബസ്സ് പുറപ്പെടാന്‍ നേരത്ത് അയാള്‍ വിളിച്ചു പറഞ്ഞു
"ഇറങ്ങാന്‍ ഒരാള്‍ ഉണ്ടേ"
"ഇറങ്ങാന്‍ ഒരാള്‍ ഉണ്ടേ"
കിളി ഉടനെ ചോദിച്ചു "ആരാ വേഗം ഇറങ്ങാന്‍ പറ".
യാത്രക്കാരന്‍ "എന്റെ ഭാര്യയാണ് ".
കിളി "എന്നാ പിന്നെ പേരുവിളി ആശാനെ സമയം ആയി"
മറ്റുയാത്രക്കാരും തിടുക്കം കൂട്ടിയപ്പോള്‍ കിളിയുടെ അടുത്ത് ചെന്ന് അയാള്‍
തന്റെ ഭാര്യയുടെ പേര് മെല്ലെ പറഞ്ഞു.
കേട്ടുനിന്ന കുറച്ചു യാത്രക്കാരും പിന്നെ കിളിയും ഉറക്കെ വിളിച്ചു പറഞ്ഞു.
"ഷക്കീലെ ഇവിടെ ഇറങ്ങിക്കോ"
shoooo...pavammmmm...
ReplyDelete:)
ReplyDeleteഹ ഹ...എനിക്കിഷ്ടപ്പെട്ടു..
ReplyDeleteമറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് നമ്മള്‍ വിചാരിക്കുംബോഴാണ് ചമ്മല്‍, നാണം എന്നിവ ഒക്കെ ഉണ്ടാകുന്നതു.
ReplyDelete