അളിയാ ഞാന്‍ ദുബായിയിലുണ്ട് !!!

നാട്ടിലെ ഒരു വളരെ അടുത്ത സുഹൃത്തും സ്കൂള്‍ മേറ്റുമായ ശ്രീഹരി അങ്ങ് ഒമാനില്‍ ആണ്. ജോലി ആവശ്യത്തിനായി  2 മാസത്തില്‍ ഒരിക്കല്‍  ദുബായിയില്‍ വന്നു പോകാറുള്ള അവനെ ഇതുവരെ ഞാന്‍ കണ്ടു സംസാരിച്ചിട്ടില്ല ഒരു കാപ്പി വാങ്ങി കൊടുത്തിട്ടില്ല  എന്നുള്ള ഒരു ചിന്ത മനസ്സില്‍ തോന്നി തുടങ്ങിട്ട് കാലം കുറെയായി. അടുത്ത പ്രാവശ്യ അവന്‍ വരുമ്പോള്‍ എന്തായാലും കണ്ടിട്ടുതന്നെ അടുത്ത ജോലി എന്നു ഉറപ്പിച്ചു. 2 ദിവസങ്ങള്‍ക്ക് ശേഷം ദേ നാട്ടിലെ മറ്റൊരു അടുത്ത സുഹൃത്തും ശ്രീഹരിയുടെ സഹോദരനുമായ സുഭാഷിന്‍റെ ഒരു Gmail  മെസ്സേജ് ഇങ്ങനെ "Sreehari in dubai now he lost his mobile contacts so please call him right now !!!". അളിയാ മനസ്സില്‍ ഒരു ലഡു പൊട്ടി തേടിയ വള്ളി കാലില്‍ ചുറ്റി :P ഉടനെ ശ്രീഹരിയുടെ നമ്പറില്‍ വിളിച്ചു.

 'എടാ നീ എവിടാ' .

'അളിയാ ഞാന്‍ ദുബായിയിലുണ്ട്'

'ഇത്തവണ എത്രനാള്‍  ഉണ്ടാകും . പെട്ടെന്ന് പോകുമോ.'

'2 ദിവസം ഉണ്ട് '

'ഒക്കെ എന്നാല്‍ നമുക്ക് നാളെ കാണാം'.

ഉച്ചയ്ക്ക് 2 മണി 'ബുര്‍ജ്മാന്‍ മാള്‍' 

ഒക്കെ കാണാം.

അങ്ങനെ സമയം സ്ഥലം പറഞ്ഞു ഉറപ്പിച്ചു. മനസ്സില്‍ സുഭാഷിന് ഒരു നന്ദിയും പറഞ്ഞു. ശ്രീഹരി വന്ന കാര്യം എന്നെ അറിയിച്ചല്ലോ 'നന്ദി മച്ചാ നന്ദി' . 

ദിവസം 2 

സമയം 2 PM 

ഞാന്‍ വീണ്ടും വിളിച്ചു ശ്രീഹരിയെ 

'എന്തായി കാര്യങ്ങള്‍'

'ഞാന്‍ ഇപ്പോള്‍ ദേര ഉണ്ട്. 20 മിനുട്ടില്‍ ഖാലിദ്‌ ബിന്‍ വലീദ്{ബുര്‍ജ്മന്‍ മാള്‍]]]]}  എത്തും അവിടെ എത്തി വിളിക്കാം'

'ഞാന്‍ ബുര്‍ജ്മന്‍ മാള്‍ ഉണ്ടാകും' ഞാന്‍ പറഞ്ഞു.

അവന്‍ വരും മുന്നേ ഞാന്‍ അവിടെ എത്തണം അവനെ  വെയിറ്റ് ചെയ്യിക്കുന്നത് ശരിയല്ല.അങ്ങനെ 2.15 ബുര്‍ജ്മന്‍ മാള്‍ എത്തി.

2 വര്‍ഷത്തിനു ശേഷം അങ്ങനെ ശ്രീഹരിയെ കാണുന്നു .

കുറച്ചു നേരം മാളിലെ സോഫയില്‍ ഇരുന്നു സംസാരിച്ചു. 

'ശ്രീഹരി ഒരു കോഫി കുടിച്ചാലോ' 

'വേണ്ട എനിക്ക് ഇപ്പോള്‍ ഒന്നും വേണ്ട' അവന്‍ വിനയത്തോടെ പറഞ്ഞു. 

എങ്കിലും ഞാന്‍ മനസ്സില്‍ കരുതിയതല്ലേ അവനെ നിര്‍ബന്ധിച്ചു. അടുത്തുണ്ടായിരുന്ന 'STARDUCKS Coffee Shop' ല്‍ വിളിച്ചു കൊണ്ട് പോയി.

'എന്തുവേണം'

'ഒന്നും വേണ്ട ഇവിടെ നിന്നും കോഫി കുടിച്ച  ശരിയാവില്ല'. ഇതുപോലെയുള്ള ദുശീലം വേണ്ട. നമുക്ക് പോകാം. 

'അതെന്താ ശരിയാവാതെ' 

ഷോപ്പില്‍  നിന്ന ഫിലിപീനോ പെണ്ണ് മെനുവില്‍ ഉള്ള എന്തൊക്കെയോ പേരുകള്‍ പറഞ്ഞു. മാസത്തില്‍ 4 സിനിമ കാണാന്‍ പോകാറുണ്ട് എന്നലാതെ ഇമ്മാതിരി കോഫി ഷോപ്പില്‍ പോയി വല്ലതും കഴിച്ചു ശീലം ഇല്ലാത്ത എനിക്ക് ഈ പറഞ്ഞ സാധനത്തിന്‍റെ ഒരു പേരും അത്ര അങ്ങ് പിടിയില്ല. അതുകൊണ്ടുതന്നെ മെനുവില്‍ ഉള്ള ഒരു സാധനം കണ്ണടച്ച് കറക്കി കുത്തി ഓര്‍ഡര്‍ കൊടുത്തു.

'താങ്ക് യു സാര്‍ . സിക്ക്സ്ടി ദിര്‍ഹം.

എന്‍റെ അമ്മോ ഒന്ന് ഞെട്ടി. പണി പാളിയല്ലോ മച്ചാ കൈയില്‍ ഉണ്ടായിരുന്ന കറന്‍സി 100 ദിര്‍ഹം  ഷോപ്പിലെ പെണ്ണിന് കൊടുത്തു കൊണ്ട് ശ്രീഹരിയെ നോക്കി.കുറച്ചു അകലെയായി നിന്നും അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

'ഞാന്‍ അപ്പഴേ പറഞ്ഞതല്ലേ ഇമ്മാതിരി സ്ഥലത്ത് നിന്നും ഇതൊക്കെ കുടിച്ച ശരിയാവില്ല എന്ന്'

ബാക്കി ദിര്‍ഹം വാങ്ങി കൈയില്‍ വച്ച് ഓര്‍ഡര്‍ ചെയ്ത ആ സാധനം വരാന്‍ നമ്മള്‍ രണ്ടുപേരും ഷോപ്പിലെ കസേരയില്‍ ഇരുന്നു.10 മിനിറ്റ് കഴിഞ്ഞു സാധനം കിട്ടി.

'കാരമേല്‍ ഫ്രാപ്‌ '  + കാരമേല്‍ Drzl + ചോക് Drzl .....bla bla ......




ഫ്രിഡ്ജില്‍ വച്ച കാപ്പി+ഐസ് ക്രീം കുറച്ചു   2 cup  :P ..... 800 രൂപ :P 

.
.
.
.
.
.
.
.
UP സ്കൂളില്‍ കൂടെ പഠിച്ച  ക്ലാസ്സ്‌ മേറ്റ്‌ അരുണ്‍ വന്നിടുണ്ട് സൌദിയില്‍ നിന്നും [15 വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടതാ അവനെ]അപ്പോള്‍ പിന്നെ അവനെ കാര്യമായിട്ട് തന്നെ കാപ്പി കുടിപ്പിക്കണം .ഫോണ്‍ എടുത്തു  വിനോദിനെ വിളിച്ചു.

'മച്ചാ ഒരു 200 ദിര്‍ഹം കടം വേണം' . 

Comments

  1. ഒരിക്കല്‍ ബ്രിട്ടീഷ് ബ്രേക്ക് ഫാസ്റ്റ് ടീ കുടിക്കാമെന്ന് പറഞ്ഞ സുഹൃത്തിനോടും ഞാനിത് തന്നെ പറഞ്ഞിരുന്നു, ഇമ്മാതിരിയൊന്നും ശെര്യാകൂല്ലാന്ന്..

    അരക്കപ്പ് സാദാ കട്ടന്‍ ചായയ്ക്ക് അന്ന് കൊട്ത്തത് 60 ഇന്ത്യന്‍ രൂപാ ആയിരുന്നു!! :))))

    ReplyDelete
  2. @നിശാസുരഭി 60 രൂപ അല്ലെ !!! ഭാഗ്യം ;)

    ReplyDelete
  3. അങ്ങനെ ശ്രീഹരി പണി തന്നു അല്ലെ. നീ നാട്ടില്‍ വാ, ബാക്കി ഞാന്‍ തരാം........

    ReplyDelete
  4. ശ്രീഹരി അവിടെ നിനക്കിട്ടും പണി തന്നിട്ടാണ് ചാടിയതെന്ന് അറിഞ്ഞു. അതിന്‍റെ പ്രതിക്കാരം എന്നോടുവേണ്ട !!!!

    ReplyDelete
  5. "അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പം അറിയും..!!"

    ആശംസകൾ കൂട്ടുകാരാ..പുലരി

    ReplyDelete
  6. ഇത് പോലൊരു അബദ്ധം എനിക്കും പറ്റിയിട്ടുണ്ട്..അത് പക്ഷെ സബ് വേയില്‍ വെച്ചാണ്..അത് ഇവിടെ വിവരിച്ചിട്ടുണ്ട്

    http://orudubayikkaran.blogspot.com/2011/05/blog-post_21.html

    ReplyDelete
  7. @ Unknown
    .....പേരില്ലാത്ത ഈ കൂട്ടുകാരന്‍ ആരാണാവോ !!!!
    @ പ്രഭന്‍ ക്യഷ്ണന്‍.........
    നന്ദി അഭിപ്രായത്തിന് !!!!
    @ഒരു ദുബായിക്കാരന്‍
    സംഭവം വായിച്ചു ..... നന്നായി ..... :D

    ReplyDelete
  8. പണി ഐസ് ക്രീമിലാണല്ലോ കിട്ടിയത്.... നന്നായി...

    ReplyDelete
  9. @khaadu
    ഐസ് ക്രീം മാത്രമല്ല കാപ്പിയില്‍ കലക്കിയ ഐസ് ക്രീം :)

    ReplyDelete
  10. അല്പം ചിരിയും അല്പം അറിവും, ഇഷ്ടായി

    ReplyDelete
  11. നന്ദി @ പൊട്ടന്‍ !!!!

    ReplyDelete
  12. 60 ദിർഹം പോയാലെന്താ ബൂലോഗത്തിലെ ‘ഇരിപ്പിട’ത്തിൽ സ്ഥാനം കിട്ടിയില്ലേ പിന്നെ സ്റ്റാർബക്കിൽ കയറി കാപ്പീം കുടിച്ചു..!

    ReplyDelete
  13. 'Expensive' ഒരു പോസ്റ്റ്‌ കിട്ടിയല്ലോ അല്ലെ മുരളിചെട്ടോ ......

    ReplyDelete
  14. Da thulasi am at dubai again....

    ReplyDelete