കഥപറയുന്ന ചിത്രങ്ങള്‍ !!!!

പ്രിയതമയ്ക്ക് അപകടം പറ്റിയിരിക്കുന്നു. കാറിടിച്ച് നടുറോട്ടില്‍ വീണുകിടക്കുകയാണ്
തളര്‍ന്നുകിടക്കുന്ന പ്രിയപ്പെട്ടവള്‍ക്ക് ആഹാരവും സ്നേഹപരിലാളനകളും
അവന്‍ വീണ്ടും ആഹാരം കൊണ്ടുവന്നു. അതിനിടയില്‍ അവളെ മരണം കിഴടക്കിയിരിക്കുന്നു.
അവന്‍ ഞെട്ടി, തന്റെ പ്രണയിനി ഇനി തന്റെ ജീവിതത്തിലേക്കില്ല, പക്ഷെ മനസ്സിനത് ഉള്‍ക്കൊള്ളാനാകുന്നില്ല. അവന്‍ അലറിക്കരഞ്ഞു. അരികില്‍ത്തന്നെ നിന്നു
അവസാനം മനസ്സിലാക്കി ഇനി വരില്ലോരിക്കലും വീണ്ടുമെന്‍ ജീവിതത്തില്‍ സന്തോഷകരമായ ദിനങ്ങള്‍ സമ്മാനിക്കാനെന്‍ പ്രിയപ്പെട്ടവള്‍ .  മൂകനായ്‌ തേങ്ങി അവളുടെ ചാരെ നിന്നു...



ഈ ചിത്രങ്ങള്‍ കണ്ട് അമേരിക്കയിലും, യൂറോപ്പിലും ഇങ്ങ് ഏഷ്യയിലും ദശലക്ഷക്കണക്കിന് ആളുകള്‍ കരഞ്ഞുപോയി. ഇതിന്റെ ഫോട്ടോഗ്രാഫര്‍ ഈ ചിത്രങ്ങള്‍ വിറ്റ ഫ്രാന്‍സിലെ പത്രത്തിന്റെ ഇവ പ്രസിദ്ധീകരിച്ച ദിവസത്തെ കോപ്പികള്‍ ഒന്നടങ്കം വിറ്റുപോയി.
പല മനുഷ്യരും വിശ്വസിക്കുന്നത് ജന്തുക്കള്‍ക്ക് തലച്ചോറും വികാരങ്ങളുമോന്നും ഇല്ല എന്നാണ്

Comments