സ്വപ്നമൊന്ന് അകലുമ്പോള്‍

  • കൂട്ടത്തില്‍ പിന്നിലാണെങ്കിലും
  • എനിക്ക് കേള്‍ക്കാം...
  • അഗ്രഹാരത്തിലെ മണിയൊച്ചകള്‍ ...
  • ഓര്‍മ്മകള്‍ മാടിവിളിക്കുന്നു പിന്നിലേക്ക്
  • പൊട്ടാത്ത ചരടിന്മേല്‍ , കാറ്റ് നിറച്ച
  • ബലൂണുമായ്‌ നില്‍ക്കുന്നതെന്‍റെ ബാല്യം
  • കണ്ണുതുറന്നു ഞാനറിയുന്നതെല്ലാം
  • നഷ്ട്ടപ്പെടലിന്‍റെ നഗ്നസത്യങ്ങള്‍ മാത്രം
  • നേട്ടങ്ങളായ്....... ?
  • അവകാശവാദങ്ങള്‍ പലതും നിരത്താം
  • ഓര്‍ക്കുമ്പോള്‍ എല്ലാം ഒന്നൊന്നായ്
  • നഷ്ട്ടപ്പെടുത്തിയ നേട്ടങ്ങള്‍ മാത്രം
  • നാളെ ഇതും ഒരു നഷ്ടപ്പെടുത്തലായേക്കാം
  • പുതിയതൊന്നു നേടുവാന്‍ വേണ്ടി
  • എന്റെ നീര്‍മിഴികളടയവേ ഇനിയിത്
  • തുറക്കാതിരുന്നെങ്കിലെന്നാശിച്ചാശിച്ചുപോയി ഞാന്‍
  •  
  •  - മഞ്ജുഷ നമ്പ്യാര്‍ വെള്ളോറ

    Comments

    Popular Posts