ഒരു ഗള്‍ഫുകാരന്‍റെ പെണ്ണുകാണല്‍ !!!!

പെണ്ണ് കാണല്‍ ഒരു ഉത്സവമായി കൊണ്ട് നടന്ന കാലം ,, കൃത്യമായി പറഞ്ഞാല്‍ ഒരു ഒന്നര രണ്ടു വര്‍ഷം മുന്പ് ..എന്നെ കൊണ്ട് പെണ്ണ് കെട്ടിച്ചേ അടങ്ങു എന്നാ വാശിയില്‍ അച്ഛനും അമ്മയും ,,പിന്നെ അനിയനും,, അവന്റെ ലൈന്‍ ക്ലിയര്‍ ആവണമല്ലോ ? ഒരു പെണ്ണ് കാണല്‍ മഹാമഹം തന്നെ നടത്തി പോന്നു , രാവിലെ ഉച്ചയ്ക്ക് വയ്കുന്നേരം പനിക്കു മരുന്ന് കഴിക്കുന്ന പോലെ കണ്ടു കൊണ്ടിരുന്നു ,, ഒരു രക്ഷയുമില്ല ,, ഗള്‍ഫ്‌ കാരന്‍ ആണെന്നരിഞ്ഞപ്പോ തരുണി മണികളുടെ മുഖത്തൊരു വാട്ടം പ്രത്യേകം നിരീക്ഷിച്ചു ,,പിന്നെ ഇവള് മാരെ ഒക്കെ കെട്ടാന്‍ കലെക്ടര്‍ തന്നെ വരുമായിരിക്കും ,, ചിലരൊക്കെ അഡ്ജസ്റ്റ് ചെയ്തെങ്കിലും ജാതകം വില്ലനായി അവതരിച്ചു ,, കണിയാന്‍ എട്ടിന്റെ പണി തന്നോണ്ടിരുന്നു ,, ഓരോ പ്രാവശ്യം പോവുമ്പോഴും ആള് ഓരോ ലഗ്നം പറയും,, കാശ് മേടിക്കാന്‍ ഒരു ലഗ്നവും ഇല്ല താനും ,, ഒരു രക്ഷയുമില്ല ലീവ് തീരാറായി ..പെണ്ണിനെ ആണെങ്കില്‍ കിട്ടാനുമില്ല,,കരിവെള്ളൂരും പയ്യന്നുരും ബസ്‌ സ്റ്റോപ്പ്‌ ഇല്‍ സ്ഥിരം വായി നോക്കാറുള്ള ലവള് മാരൊക്കെ കേരളത്തിലുള്ള പിള്ളേര് തന്നെ അല്ലെ എന്നൊരു സംശയം . ഇവള് മാരുടെ ഒക്കെ വാസ സ്ഥലം എവെടെയ ? ,. ഇതെനിക്ക് മാത്രമല്ല ഇങ്ങനെ പെണ്ണ് കാണല്‍ പ്രക്രിയ നടത്തിയ എല്ലാ ആള്‍ക്കാര്‍ക്കും ഉണ്ടായതായി പില്‍കാലത്ത് ഞാന്‍ മനസിലാക്കി .. അങ്ങനെ ഇരിക്കെ സാക്ഷാല്‍ ഉണ്ണിയേട്ടന്‍ അവതിരിച്ചു .അച്ഛന്റെ സുഹുര്‍ത്ത് ,, സുഹുര്‍ത്തിന്റെ മോനെ പെണ്ണ് കെട്ടിച്ചേ അടങ്ങു എന്ന് വാശി ഉണ്ണിയേട്ടന് ,,രണ്ടു ജോണി പെഗ്ഗ് കൂടി കേറിയപ്പോ ആ വാശി ഉണ്ണിയേട്ടന്റെ കടമ ആയി മാറി ,, അപ്പൊ മോനെ നാളെ രാവിലെ ഒരു ഒന്‍പതു മണിക്ക് കാഞ്ഞങ്ങാട്ട് എത്തണം ,,നീ ടെന്‍ഷന്‍ അടിക്കണ്ട പെന്നൊക്കെ നമുക്ക് ശരിയാക്കാം ,,ഒരു രണ്ടു പെണ്ണുണ്ട് നമുക്ക് പോയി കാണാം ,, എന്ന് പറഞ്ഞു ഉണ്ണിയേട്ടന്‍ മടങ്ങി ,,ഒന്‍പതു മണിക്ക് പറഞ്ഞ സ്ഥലത്ത് നാം ഹാജര്‍ ,,കുളിച്ചു കുട്ടപ്പനായി ..രണ്ടു സ്ഥലത്ത് ഉണ്ണിയേട്ടന്‍ കൊണ്ട് പോയി , ഒരു സ്ഥലത്ത് പോയപ്പോ പെണ്ണ് മ്യൂസിക്‌ പഠിക്കാന്‍ പോയിരിക്കുന്നു ,, തളര്നില്ല ഉണ്ണിയേട്ടന്‍ കൂടെ ഇല്ലേ ? മറ്റൊരു വീട്ടില്‍ കേറി അവിടെയും അവസ്ഥ അതു തന്നെ പെണ്ണ് സ്ഥലത്തില്ല ,, ചായ പോലും കുടിക്കാന്‍ അവസരം കിട്ടിയില്ല ,, ഉണ്ണിയേട്ടന്റെ മുഖത്തും ഒരു മ്ലാനത ഞാന്‍ ശ്രദ്ധിച്ചു ,, ചായ കിട്ടാത്തത് കൊണ്ടാണോ എന്ന് വ്യകതമല്ല .. ഹല്ലാ ഇത്ര വരെ വന്നിട്ടും നിന്നെ ഒരു പെണ്ണിനെ പോലും കാണിക്കാത്തത് മോശമല്ലേ , നീ ഇവിടെ നിക്ക് ഒരു മിനുട്ട് ഇപ്പൊ വരം ,, ഉണ്ണിയേട്ടന്‍ അടുത്തുള്ള ഒരു ഹോട്ടല്‍ ഇല്‍ കയറി അവിടെ ഭക്ഷണം കഴിക്കുന്ന ഒരാളോട് അന്വേഷിച്ചു ,, മണിയാണി പെണ്ണുണ്ടോ കെട്ടാന്‍ പ്രയമുള്ളത് ? ,, എന്നെ വിളിച്ചു, ഇവിടെ അടുത്തൊരു പെണ്ണുണ്ട് , നമുക്കൊന്ന് പോയി കണ്ടാലോ ,, ഞാന്‍ പറഞ്ഞു എന്തായാലും വന്നില്ലേ അതും കൂടെ കഴിയട്ടെ,, ശരി എന്നാ ഊണ് കഴിച്ചിട്ട് നമുക്ക് പോവാം ,, നല്ല ആയില ഫ്രൈയും കൂട്ടി ഊണ് കഴിച്ചു ,, ഒന്നിരിക്കാന്‍ പോലും നിന്നില്ല നേരെ വച്ചു പിടിച്ചു പെണ്ണിന്റെ വീട്ടിലേക്കു,, ദൂരെ നിന്നു വീട് കണ്ടു ,, അടുത്ത എത്തിയപ്പോ ഒരു പെണ്‍ കൊച്ചു വീട്ടിലേക്കു കയറി പോകുന്നത് കണ്ടു ,,പെണ്ണ് കൊള്ളാം ,, ഉണ്ണിയേട്ടാ ഒന്നും നോക്കണ്ട കുറിപ്പ് മേടിച്ചോ ഞാന്‍ പറഞ്ഞു ,, വീട്ടിലേക്കു കയറി ഏട്ടന്‍ ആയിരുന്നു സംസാരിച്ചു ,, പെണ്ണിനോട് വരാന്‍ പറഞ്ഞു ,, ഉണ്ണിയേട്ടന്‍ പറഞ്ഞു ചോറ് ഇപ്പൊ ഉണ്ടാതെ ഉള്ളു ചായ ഒന്നും വേണ്ട എന്തേലും ഒരു വെള്ളം മതി ,, ഞാനും അതെ എന്നുള്ള അര്‍ത്ഥത്തില്‍ തലയാട്ടി ,,ആകാംഷ പിടിച്ച നിമിഷങ്ങള്‍ ,, ഇത്തവണ എങ്കിലും ഇ പെണ്‍കുട്ടിയോട് ശരിക്കും സംസാരിക്കണം ,, നേരത്തെ പോയ മിക്ക സ്ഥലത്തും എന്താ പേര് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു എന്‍റെ വര്‍ത്താനം നിന്നിരുന്നു ,, എത്ര ശ്രമിച്ചിട്ടും അതില്‍ കൂടുതല്‍ ചോദിക്കാനുള്ള ചോദ്യം എന്‍റെ കയ്യില്‍ ഇല്ലായിരുന്നു ,, വീട്ടില്‍ നിന്നും പ്രിപൈര്‍ ചെയ്താലും അവിടെ എത്തുമ്പോ കവാത് മറക്കും ,, ഇതാവര്‍ത്തിച്ചു കൂടാ ,, അതാ പെണ്ണ് മന്ദം മന്ദം വരുന്ന കിലുക്കം കേട്ടു ,, ഞാന്‍ മെല്ലെ ഒന്ന് നോക്കി നേരത്തെ പുറത്തു നിന്നു കണ്ട കൊച്ചല്ല എന്ന് എനിക്ക് മനസിലായി ,, ഒന്നൂടെ മുഖത്ത് നോക്കി കുഴപ്പമില്ല,, എന്നാലും നേരത്തെ കണ്ടതായിരുന്നു സൂപര്‍ , ഹ ഉള്ളത് പോലെ , ലീവ് കഴിയാറായി , ഞാന്‍ ഗ്ലാസ്‌ വാങ്ങി , പെണ്ണിന്റെ മുഖത്തേക്ക് ഒന്ന് നോക്കി ,, ഗ്ലാസ്‌ ചുണ്ടിലേക്ക്‌ വച്ചു, ഇതെന്തു സാധനം !!! ,, ഒരു നിമിഷം , വെള്ളം വായിലെടുതപ്പോ ആണ് ഞാന്‍ ഗ്ലാസ്‌ ഇലേക്ക് നോക്കിയത് വെളുത്ത ഒരു പാനീയം ,, കഞ്ഞിവെള്ളം ... പച്ച വെള്ളം ഒഴിച്ച് നേര്പിക്കുക പോലും ചെയ്യാത്ത അസ്സല് കഞ്ഞിവെള്ളം അതും ഉപ്പു പോലും ചേര്‍ക്കാതെ ,, ഇസ്വര ഇതെന്തു ചെയ്യണം തുപ്പി കളയാന്‍ പറ്റോ ? രണ്ടും കല്പിച്ചു വെള്ളം ഇറക്കി പെണ്ണിന്റെ മുഖത്തേക്ക് ഒന്ന് നോക്കി ,, ദ നിക്കാന് എന്നെ കഞ്ഞിവെള്ളം കുടിപ്പിച്ച ദുഷ്ട ,, ഒന്നും ചോദിയ്ക്കാന്‍ തോന്നിയില്ല , ഇ കൊച്ചിന് കുറച്ചു ഉപ്പെങ്കിലും ഇട്ട വെള്ളം തന്നൂടെ ? വെള്ളം കുടിച്ച ഷോക്കില്‍ അവര് പറയുന്നതും കെട്ടും ഞാന്‍ ഇരുന്നു,, വിളിച്ചു പറയാം എന്ന് പറഞ്ഞു അവിടെ നിന്നിറങ്ങി ,, പെണ്ണ് എങ്ങിനെ ഇഷ്ടപെട്ടോ വഴിയില്‍ ഉണ്ണിയേട്ടന്റെ ചോദ്യം , , എന്റമ്മോ വന്ന ദിവസം തന്നെ കഞ്ഞിവെള്ളം , ഇനിയങ്ങോട്ട് ആലോചിക്കണേ തോന്നിയില്ല,, ഞാന്‍ പറഞ്ഞു കുഴപ്പമില്ല എന്നാലും ഞാന്‍ ആലോചിച്ചു പറയാം , ,, നീ പേടിക്കണ്ട മോനെ നാളെ നമുക്ക് നീലേശ്വരം ഭാഗത്തേക്ക്‌ പോവാം അവിടെ രണ്ടു മൂന്നെണ്ണം ഉണ്ടെന്നു കേട്ടു ഏതേലും ഒന്ന് ശരിയാവും ആ മുഴുത്ത കഞ്ഞി വെള്ളത്തിന്റെ രുചി വായില്‍ നിന്നു പോവും മുന്‍പേ ഉണ്ണിയേട്ടന്റെ വക അടുത്ത പരിപാടി,, എപ്പോ മുങ്ങി എന്ന് ചോദിച്ച പോരെ,, അങ്ങനെ പെണ്ണ് കാണാം പോയി കഞ്ഞി വെള്ളം കുടിച്ച ആദ്യത്തെ ചെറുക്കന്‍ ഞാന്‍ ആയി ,,, അവസാനത്തെയും ,, ഇനി വേറെ ആരേലും കുടുചിട്ട്ണ്ടോ ? ഹേ ഇല്ലായിരിക്കും ..

Sponsored By 
പ്രവാസികാര്യ മന്ത്രാലയം GOVT OF INDIA



Manoob Kammadath's  Real Life Experience.
The Non-Stop Story  - No Paragraph No Full Stop [പണ്ടാരം ഇതൊക്കെ ഇടാന്‍ സ്ഥലം വേണ്ടേ !!!]

Comments

  1. അസ്സലായിട്ടുണ്ട് കേട്ടൊ ഭായ്
    അപ്പോൾ ഇതുപോലെ വരിവരിയായിട്ടെഴുതാനും അറിയാം..അല്ലേ ഗെഡീ

    ReplyDelete