ഇങ്ങനെയൊരു കാലം ഓര്‍മ്മയുണ്ടോ ???

കുട്ടികാലത്തെ ഇഷ്ടവിനോദം 'ദൂരദര്‍ശന്‍' ആയിരുന്നു.  'രാമായണം'  പിന്നിടുവന്ന 'മഹാഭാരതം' , 'ജംക്കില്‍ ബുക്ക്‌', 'ടിപ്പു സുല്‍ത്താന്‍', 'ചന്ദ്ര കാന്ത'  ഇവയെല്ലാം എന്‍റെ ജീവനായിരുന്നു. ഈ പോസ്റ്റ്‌ വായിക്കുന്ന  ചിലര്‍ക്കെങ്കിലും ഈ പരിപാടികള്‍ ഒക്കെ ഓര്‍മ്മ കാണും. അന്നൊക്കെ എന്‍റെ വീട്ടില്‍ ഉണ്ടായിരുന്നത് ഏകദേശം ഈ മോഡലില്‍ ഉള്ള ഒരു റേഡിയോ മാത്രം. 
കാരണം അച്ഛന് അന്ന് ടെലിവിഷന്‍ തീരെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്‍റെ അനുവാദം വാങ്ങി ഈ പരിപാടികള്‍ ഒക്കെ   അയല്‍വക്കത്തെ വീട്ടില്‍  പോയി   കാണാന്‍ പോകാറുള്ളത് കുറച്ചു വിഷമമുള്ള കാര്യം തന്നെ ആയിരുന്നു. എന്തൊക്കെ ആയാലും ഈ പരിപാടികള്‍ എല്ലാ ആഴ്ചയിലും കൃത്യമായിട്ടു കാണുമായിരുന്നു.ഇത് ഒരു പഴയ ടെലിവിഷന്‍ ഞാന്‍ ഈ പരിപാടികള്‍ ഒക്കെ കണ്ടതും ഇത് പോലെ ഉള്ള ഒരു പെട്ടിയില്‍ തന്നെ !! ചിലര്‍ പറയുന്ന അതെ വിഡ്ഢി പെട്ടി 

ഇനി ഈ വീഡിയോ കൂടി ഒന്ന് കണ്ടു നോക്കു.......



Comments

  1. ഓര്‍മ്മകള്‍ അയവിറക്കാന്‍ സുഖം തന്നെ :)

    ReplyDelete
  2. മുരളിചെട്ടോ അങ്ങനെ മാത്രം പറഞ്ഞാല്‍ പോര !!!
    ഡബിള്‍+ ഗമണ്ടൻ ഓര്‍മ്മകള്‍ എന്നൊക്കെ പറയണം ....

    ReplyDelete
  3. അപ്പോള്‍ kARNOr(കാര്‍ന്നോര്) ക്കും ഓര്‍മ്മയുണ്ടല്ലേ ???? :)

    ReplyDelete
  4. നന്ന്.വീഡിയോ ഐഡിയ കൊള്ളാം.അത് വേണ്ടത്രഫലിപ്പിക്കാന്‍ പറ്റിയോ എന്ന് ചിന്തിക്കുക.ആശംസകള്‍. എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു റേഡിയോ. ഇപ്പോഴും ഉണ്ട്. തട്ടിന്‍ പുറത്ത് സൂക്ഷിച്ചിരിക്കുന്നു . എന്നെങ്കിലും അത് പൊടിതട്ടിരംഗത്ത് കൊണ്ട് വരണം.മുന്നൂറു രൂപയ്ക്ക് വാങ്ങിയതാണ്,എല്ലാവരും എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു. പക്ഷേ അതിന്റെ വാല്‍വ് കത്തി വരുന്നത് കാണാന്‍ എന്താ ഒരു ഭംഗി.ഒരു പഴമയുടെ ഭംഗി.

    ReplyDelete
  5. @Kattil Abdul Nissar
    നന്ദി !!!!വീഡിയോ ഒന്ന് വെറുതെ ഉണ്ടാക്കിയതാണ് :)
    റേഡിയോ സൂക്ഷിച്ചിരിക്കുന്നതു നന്നായി :) ....

    ReplyDelete